വിദേശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കുവോ: കേന്ദ്രത്തിന്റെ നിലപാട് ഇങ്ങനെ !

Divya John

 

ലോക്ക് ഡൗൺ കാലത്ത് ഏറെ കഷ്ടപ്പെടുന്നത് പ്രവാസി സുഹൃത്തുക്കളാണ്. ഇവരുടെ മടങ്ങി വരവിനെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോകത്തെയാകെ കാർന്നു തിന്നുന്ന കൊറോണ വൈറസ് എല്ലാവിധത്തിലും അങ്കലാപ്പ് സൃഷ്ട്ടിക്കുകയാണ്. ഇതിൽ നിരവധിപേർ മരണപ്പെടുകയും ചെയ്തു.

 

  രാജ്യത്ത് വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വിദേശത്തുള്ളവരെ മടക്കിയെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് അതിവേഗം തീരുമാനമെടുക്കാൻ കഴിയില്ല എന്നതാണ് മറ്റൊരു വാസ്തവം. മാത്രമല്ല  വിമാന സർവീസുകൾ ആരംഭിക്കുന്നതിൽ വ്യക്തത നൽകാൻ കേന്ദ്ര സർക്കാരിനും കഴിയുന്നില്ല. ഈ വിഷയത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവർ ആവശ്യപ്പെടുന്നത്.

 

  ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അനുകൂല നീക്കവുമായി കേന്ദ്ര സർക്കാർ നീങ്ങുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സംസ്ഥാനങ്ങൾ നൽകുന്ന വിവരങ്ങളും നിലവിലെ സാഹചര്യങ്ങളും ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഈ ചർച്ചയിലാകും നിർണായക തീരുമാനം ഉണ്ടാകുക. വിഷയത്തിൽ അനുകൂലമായ നിലപാടാണോ ഉള്ളതെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

  മേയ് മൂന്നിന് ശേഷമേ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സാധ്യതയുള്ളൂ. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ സംസ്ഥാന സർക്കാരുകൾ ശേഖരിച്ചിട്ടുണ്ട്. ആദ്യ പടിയായി ഈ വിവരങ്ങൾ കേന്ദ്രത്തിന് അയച്ച് നൽകിയേക്കും. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

 

  രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചാൽ മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ. അതിനിടെ വിദേശത്ത് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരുന്നു.വിമാനത്താവളത്തിൽ തന്നെ ഇവരെ പരിശോധനയ്‌ക്ക് വിധേയമാക്കും.

 

  തുടർന്ന് ഇവരെ ക്വാറൻ്റൈനിൽ പ്രവേശിപ്പിക്കും. 14 ദിവസം ഇവർ നിരീക്ഷണത്തിൽ തുടരും. കേരളത്തിലേക്കു വരുന്ന പ്രവാസികൾ യാത്ര തിരിക്കുന്നതിനു മുൻപ് എത്ര ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിച്ച് അറിയിക്കും. എന്നാൽ കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

 

  കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും അനുമതിയോടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാം എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ സാധിക്കും. രാജ്യത്തേക്ക് മടക്കിക്കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രവാസികളുടെ മുൻഗണനാക്രമം തയ്യാറാക്കിയിരുന്നു.

 

  വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്ത് കുടുങ്ങിയവർ, പ്രായം ചെന്നയാളുകൾ, ഗർഭിണികൾ, കുട്ടികൾ, വീസ കാലാവധി പൂർത്തിയായവർ, വിദ്യാഭ്യാസ ആവശ്യവുമായി വിദേശത്ത് എത്തിയവർ, ജയിൽ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെയാണ് കണക്കുകൾ. വിമാനത്താവളത്തിൽ തന്നെ ഇവരെ പരിശോധനയ്‌ക്ക് വിധേയമാക്കും.സംസ്ഥാന ചീഫ് സെക്രട്ടറിമാർ നൽകുന്ന കത്ത് പഠിച്ച ശേഷമാകും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കുക. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാവും നടപടി ക്രമങ്ങൾ വേഗത്തിലാക്കുക.

 

  വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ സംസ്ഥാന സർക്കാരുകൾ ശേഖരിച്ചിട്ടുണ്ട്.കൊവിഡ് വ്യാപനം ശക്തമായതോടെ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. വിദേശത്ത് നിന്ന് ആളുകളെ തിരിച്ചെത്തിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ വിവരങ്ങൾ തേടിയാണ് കത്തയച്ചത്.

 

  മുന്നൊരുക്കങ്ങൾ വ്യക്തമാക്കി കേരള സർക്കാർ കത്തിന് മറുപടി നൽകി.  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗൺ രാജ്യത്ത് തുടരുമ്പോൾ വിദേശത്തുള്ള ഇന്ത്യക്കാരെ മടക്കിയെത്തിക്കണമെന്ന ആവശ്യം ശക്തമാക്കി. ലോകത്താകെ രോഗവ്യാപനം ശക്തമായതോടെ വിദേശത്തുള്ളവർ ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആവശ്യമുയർത്തുന്നുണ്ട്. വിദേശത്തുള്ളവരെ മടക്കിയെത്തിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികളും ഉയർത്തുന്നുണ്ട്. 

 

Find Out More:

Related Articles: