കോവിഡിനെ മാത്രം അറിഞ്ഞിരുന്നാൽ പോരാ! അറിഞ്ഞിരിക്കേണ്ട 5 വാർത്തകൾ

Divya John

 

രാജ്യത്തും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരുടെയും ശ്രദ്ധ കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് തന്നെയാണ്. ലോകം കൊറോണ വൈറസ് ഭീതിയിലായതോടെ വാർത്തകളെല്ലം ഇതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതേസമയത്ത് തന്നെ പ്രാധാന്യമുള്ള നിരവധി സംഭവങ്ങളും വാർത്താലോകത്ത് നടക്കുന്നുണ്ട്.  സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽഅതിർത്തിയിൽഇന്നും തുടരുകയാണ്.

 

   കരസേന, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരവാദികളെ കുടുക്കുന്നത്. സോപോറിലെ അരാംപോറയിൽ ചൊവ്വാഴ്ച രാത്രി തീവ്രവാദികൾ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇവിടെ അഞ്ചോളം ഭീകരവാദികളെ സൈന്യം കുടുക്കിയതയാണ് റിപ്പോർട്ട്.

 

  കഴിഞ്ഞ ദിവസങ്ങളിലും കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 9 ഭീകരരെ വധിച്ചിരുന്നു. ഈ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.അന്യായമായി ശിക്ഷയനുഭവിക്കുന്ന എല്ലാവർക്കുമായി രാവിലത്തെ പ്രാർത്ഥന സമർപ്പിച്ചുകൊണ്ടായിരുന്നു പോപ്പിന്‍റെ വാക്കുകൾ. 1996-ൽ മെൽബണിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ ആർച്ച് ബിഷപ്പായിരുന്ന ജോർജ്ജ് പെൽ, ഞായറാഴ്ച കുർബാന കഴിഞ്ഞ സമയത്ത് രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്.

 

  വിക്ടോറിയന്‍ കൗണ്ടി കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയന്‍ കത്തോലിക്ക സഭയിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പും, വത്തിക്കാന്‍ സാമ്പത്തികകാര്യ ഉപദേഷ്ടാവുമായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ കുറ്റക്കാരനല്ലെന്ന ഹൈകോടതി വിധിക്ക് പിന്നാലെ സംഭവം യേശുവിന്‍റെ പീഡനത്തെ ഓർമ്മിപ്പിക്കുന്നെന്ന് ഫ്രാൻസിസ് മാർപ്പാപ്പ.

 

  നേരിയ ഭൂചലനംപശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ഐഎംഡി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. രാവിലെ 11.24 ഓടെയായിരുന്നു സംഭവം. രണ്ട് സെക്കൻഡോളം നീണ്ടുനിന്ന ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

  സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.ഒപ്പം ഐസിസിയുടെ പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് പുറമെയാണ് ഈ നേട്ടവും സ്റ്റോക്സിനെ തേടിയെത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കന്നി ലോക കിരീടത്തിലേക്കു നയിച്ച പ്രകടനമാണ് സറ്റോക്സിനെ പുരസ്കാരത്തിനർഹനാക്കിയത്. ഇതിനുമുമ്പ് 2005ല്‍ ഫ്‌ളിന്‍റോഫാണ് അവസാനമായി വിസ്ഡന്‍ ക്രിക്കറ്റായി തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് താരം.

 

Find Out More:

Related Articles: