![ടിക്ടോക് വീണ്ടും നിർത്തലാക്കുമോ?](https://www.indiaherald.com/cdn-cgi/image/width=350/imagestore/images/editorial/77/will-tiktok-stop-again-tiktok-will-be-a-dream-after-sometime-4d6ee2cd-e1bf-482f-9037-37ccac0967d8-415x250.jpg)
ടിക്ടോക് വീണ്ടും നിർത്തലാക്കുമോ?
ലോകമെമ്പാടുമുള്ള ആൾക്കാർ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയയാണ് ടിക്ക് ടോക്ക് എന്നത്. മാത്രമല്ല കുറെ നാളുകൾക്ക് മുന്നേ ഇത് നിർത്തലാക്കി വച്ചുള്ള ഉത്തരവ് കോടതി പുറപ്പെടുവിപ്പിച്ചതുമാണ്. എന്നാൽ ഇതിന്റെ പ്രവർത്തനം വീണ്ടും വീണ്ടും നിലയ്ക്കുമോ എന്നുള്ള ആശങ്കയാണ് നാം ഏവർക്കും.പുതിയൊരു പ്ലാറ്റ് ഫോം ആയത് കൊണ്ട് തന്നെ ആളുകൾ വളരെ പെട്ടെന്ന് തന്നെ ടിക്ടോകിനെ ഏറ്റെടുത്തു എന്ന് വേണമെങ്കിൽ പറയാം.
ഈ ലോക്ഡൌൺ കാലത്തെ നിരവധി പേരുടെ പ്രിയങ്കര ആപ്ലിക്കേഷനും ടിക്ടോക് തന്നെ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന് വേണമെങ്കിൽ പറയാം. പലരും നേരമ്പോക്കിന് ആശ്രയിക്കുന്നത് ടിക്ടോക്കിനെയാണ്. രസകരമായ വീടിയോകളും ക്രിയേറ്റീവായ വീഡിയോകളും തന്നെയാണ് ടിക്ടോക്കിലെ പ്രധാന ആകർഷണം എന്ന് വേണമെങ്കിൽ പറയാം.
വളരെ പെട്ടെന്ന് വളർന്ന് പന്തലിച്ച ഈ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഇന്ന് എല്ലാവരുടെ പ്രിയങ്കരമാണ് എന്ന് പറയേണ്ടതില്ലാല്ലോ. വളരെ പെട്ടെന്നാണ് ടിക്ടോക്ക് ജനപ്രിയമായ ഒരു അപ്ലിക്കേഷനായി മാറിയത്. ഇതിന് തെളിവായി 2020 ജനുവരിയിലെ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടിക പുറത്ത് വന്നത് തന്നെ നോക്കിയാൽ മതി.
ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് വീഡിയോ ഷെയറിങ് ആപ്പാണ് ജനുവരിയിൽ ഏറ്റവും കൂടുതൽ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പ്. മറ്റുള്ള എല്ലാ ആപ്ലിക്കേഷനുകളെയും പിന്തള്ളിയാണ് ടിക്ടോക് മുമ്പിലെത്തിയത് എന്ന് പറയേണ്ടതില്ലാല്ലോ. കാരണം വേറൊന്നും കൊണ്ടല്ല കൊറോണവൈറസിന്റെ പശ്ചാതലത്തിൽ എല്ലാ ഉത്തരവാദിത്വങ്ങളും ചൈനയ്ക്കാണെന്നും അത് കൊണ്ട് തന്നെ ചൈനീസ് ഉപകരണങ്ങളും ചൈനീസ് ആപ്പുകളും ബഹിഷ്കരിക്കണെമെന്ന് ക്യാമ്പയിനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ട്വിറ്ററിൽ #BanTikTok എന്ന ഹാഷ്ടാഗും ഇപ്പോൾ ട്രെൻഡിങ്ങാണ്.മാത്രമല്ല വീഡിയോ പ്ലാറ്റ് ഫോമായ യൂട്യൂബിന് ഇടയിലേക്കാണ് ടിക്ടോക്കിന്റെ എൻട്രി. എന്നാൽ യൂട്യൂബിൽ നിന്ന് വ്യത്യസ്തമായി ചെറു വീഡിയോകൾക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആളുകളെ പിടിച്ചിരുത്താൻ ടിക്ടോക്കിന് സാധിച്ചു എന്ന് പറയാം. മാത്രമല്ല എന്നാൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന മുറവിളി ടിക്ടോക്കിന് അത്ര ശുഭകരമല്ല എന്ന് പറയേണ്ടി വരും.