ദേവനന്ദയുടെ മരണത്തിൽ അവ്യക്തതകൾ

Divya John

 

വീട്ടിൽ നിന്നും കാണാതായ ദേവനന്ദയുടെത് മുങ്ങി മരണമാണെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും ആരോ കുട്ടിയെ അപായപെടുത്തിയതാണെന്ന  സംശയത്തിൽ ഉറച്ചു വിശ്വസിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.മരണത്തിൽ അസ്വഭാവികത കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.

 

 

 

   ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലിസ് സർജൻമാരുടെ മൂന്നു പേരടങ്ങുന്ന സംഘവും ഫോറൻസിക് വിദഗ്ദരും സന്ദർശിക്കും. 27 ന് രാവിലെ പത്തേകാലോടെ കാണാതായ കുട്ടിയെ പിറ്റേ ദിവസം രാവിലെ ഏഴേ കാലോടെ വീടീനടുത്തുള്ള ഇത്തിക്കരയാറിൻ്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ...

 

 

   

1. മൃതദേഹം കണ്ടെത്തിയതിന് 18-20 മണിക്കൂർ മുമ്പ് മരണം സംഭവിച്ചു. അതായത് കാണാതായി ഒരു മണിക്കൂറിനകം മരണം സംഭവിച്ചുവെന്നർത്ഥം. കാണാതായത് ഫെബ്രുവരി 27ന് രാവിലെ 10.15ന്. കണ്ടെത്തിയത് പിറ്റേന്ന് രാവിലെ 7.05ന്.

2. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ല. ശരീരത്തിൽ മുറിവോ ചതവോ ഇല്ല.
3.  ശ്വാസകോശത്തിൽ ചെളിയും ആറ്റിലെ ജലവും ഉണ്ട്. അതിനാൽ സ്വാഭാവിക മുങ്ങിമരണം.

ഇങ്ങനെയൊക്കെയാണെങ്കിലും ചില സംശയങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് മറുവാദം എന്നോണം ഉയരുകയാണ്.

 

 

 

   

അതായത് ഒന്നാമത്തേത്
ആറ്റിലേക്ക് പിടിച്ച് തള്ളിയാലും എടുത്തെറിഞ്ഞാലും ബലപ്രയോഗത്തിന്റെ പാടുകൾ ഉണ്ടാകണമെന്നില്ല.

2.  നിറയെ കൈതക്കാടുകളും കൂർത്ത കല്ലുകളും ആറ്റിന്റെ കരകളിലും അടിത്തട്ടിലുമായുണ്ട്. വീടിനടുത്തെ പടവിലിറങ്ങിയ കുഞ്ഞ് ഒഴുക്കിൽപ്പെട്ട് മരിച്ചതാണെങ്കിൽ പാറയിലും കൈതക്കാടുകളിലും ഉരസിയ പാടുകൾ ശരീരത്തിൽ ഉണ്ടാകണം. പക്ഷേ, ഇതൊന്നും ദേവനന്ദയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല.ഇത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നു.

 

 

   
ഈ സാഹചര്യത്തിൽ അന്വേഷണ സംഘം പലരുടേയും മൊഴിയെടുക്കുന്നുണ്ട്. ഇതിൽ ഒരു ബന്ധുവിൻ്റെ മൊഴി കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നു.
ഇളവൂർ സ്വദേശിയായ ഗൃഹനാഥനെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളിൽ ഒരാൾ തന്നെയാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. അദ്ദേഹത്തെ കൃത്യമായി സംശയിക്കുന്നുവെന്ന് തന്നെയാണ് ബന്ധുവിന്റെ നിലപാട്.

 

 

   
സംഭവവുമായി ബന്ധപ്പെട്ട് വിട്ടൊഴിയാത്ത സംശയം ഇപ്പോഴും നിലനിൽക്കുകയാണ്.
എന്തെന്നാൽ വാക്കനാട് സരസ്വതി വിദ്യാനികേതനിലെ വിദ്യാർത്ഥി ആയിരുന്നു ദേവനന്ദ. ക്ലാസ് മുറിയിൽ തൊട്ടടുത്ത ബെഞ്ചിലേക്ക് മാറി ഇരിക്കണമെങ്കിൽ പോലും അദ്ധ്യാപകരോട് ചോദിക്കുന്ന കുട്ടിയാണ് ദേവനന്ദ.

 

 

 

  അമ്മയോട് ചോദിക്കാതെ അയൽ വീടുകളിലേക്ക് പോലും പോകാറില്ല. ഇത്തരത്തിൽ പെരുമാറുന്ന കുട്ടി  ഒറ്റയ്ക്ക് ആറ്റിലേക്ക് പോയെന്ന് അവളെ അറിയാവുന്നവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇതാണ് കൂടുതൽ സംശയങ്ങൾക്ക്  ബലംനൽകുന്നത്.

Find Out More:

Related Articles: