കൊറോണയുടെ ഭീതിയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നു

Divya John

കൊറോണഭീതിയുടെ പശ്ചാത്തലത്തിൽ നിർദേശങ്ങൾ നിരവധിയാണ്. എന്നാൽ പുതിയൊരു നടപടിയുമായാണ് ഇപ്പോൾ കേന്ദ്രം എത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും, അടച്ചിടാനാണ് നിർദേശിച്ചിരിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പുറമെ സ്വമ്മിങ്ങ് പൂള്‍, മാളുകള്‍ എന്നിവയും അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

   വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുുറയ്ക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കി നല്‍കണമെന്നും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചു.യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും തുര്‍ക്കി, യുകെ അടക്കമുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

    18ാം തിയതി മുതല്‍ ആരേയും ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല. ഇതിന് ആവശ്യമായ നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.അതെ സമയം ഒഡിഷ, ജമ്മുകശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളില്‍ നിന്നുമാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

    ഇതോടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം 114 ആയി. രാജ്യത്ത് ഇന്ന് പുതിയ നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി അറിയിച്ച. സംസ്ഥാനങ്ങളും ഇത്തരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

     തമിഴ്നാട് സര്‍ക്കാര്‍ കായിക കേന്ദ്രങ്ങള്‍, ക്ലബ്ബുകള്‍, ബാറുകള്‍ മറ്റ് പൊതു ഇടങ്ങള്‍ക്കും അടയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരുന്ന 15 ദിവസത്തേക്ക് അന്തര്‍സംസ്ഥാന യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Find Out More:

Related Articles: