സ്കൂളുകളിൽ മതവികാരം ഇനി ആളിപടർത്തനാകില്ല! ഹൈക്കോടതിക്ക് പറയാൻ ഉള്ളത് ഇതെല്ലാം...

Divya John

മതം അത് പൊതുവ, എല്ലാവർക്കും ഒരു വികാരമായി മാറി കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോൾ! മത തീവ്രത അങ്ങേയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ, തികച്ചും വ്യത്യസ്തമായ ഒരു നിലപ്പാടാണ് ഹൈക്കോടതി ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളിലും,  സ്വകാര്യ സ്‌കൂളുകളിലും,മതപഠനം നടത്താമെന്ന് ഇനി ആരും കരുതണ്ട.

 

 

 

 

 

    ഇതിനെതിരെ കർശന നിയന്ത്രണം  വന്നിരിക്കുകയാണ് ഹൈകോടതി.സര്‍ക്കാര്‍ അനുമതിയില്ലാതെ മത പഠനം പാടില്ല. വിദ്യാലയങ്ങളില്‍ മതപഠനം ഭരണഘടനാനുസൃതമായിരിക്കണമെന്നും കോടതി വ്യക്‌തമാക്കി.ഒപ്പം സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപഠനം നടത്തി നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ പൂട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ട് എന്ന് ഹൈക്കോടതി ചൂണ്ടി കാട്ടി.

 

 

 

    മാത്രമല്ല കുട്ടികള്‍ വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കി വളരണമെന്നും, സ്‌കൂളുകള്‍ ഒരു മതത്തിനു മാത്രം പ്രധാന്യം നല്‍കുന്നതു, മതേതരത്വത്തിന്‌ എതിരാണെന്നും,കോടതി പറഞ്ഞു. സ്കൂളുകളില്‍, മതപഠനം പാടില്ലെന്ന്, ഉത്തരവിറക്കാന്‍, വിദ്യാഭ്യാസ വകുപ്പിനോട്, കോടതി ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരത്തെ, ഫിദ സ്‌കൂള്‍ പൂട്ടിയത്, അംഗീകരിച്ചുകൊണ്ടാണ്, ഹൈക്കോടതി ഇക്കാര്യം, പറഞ്ഞത്. തുടർന്ന്, സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരേ, മണക്കാട്‌, ഹിദായ എഡ്യുക്കേഷണല്‍ ആന്‍ഡ്‌ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌, സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌, കോടതി ഉത്തരവ്‌.

 

 

 

    ഒരു, പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ, മാത്രമാണു പ്രവേശിപ്പിക്കുന്നത്‌ എന്ന, ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌, സ്‌കൂള്‍ അടച്ചുപൂട്ടിയത്‌. ഇതിനു പിന്നാലെ, സ്‌കൂള്‍ മാനേജ്‌മെന്റ്‌, കോടതിയെ സമീപിക്കുകയായിരുന്നു.

 

 

 

    എന്നാൽ 
രക്ഷിതാക്കളുടെ അനുമതിയോടെ, വിദ്യാര്‍ഥികള്‍ക്കു, മതപഠനം സ്‌കൂളുകളില്‍നിന്നു ലഭ്യമാക്കാന്‍, ഭരണഘടനാപരമായി തടസമില്ലെന്നും, മറ്റു മതങ്ങളെ തിരസ്‌കരിച്ച്‌. ഒരു മതത്തെ, മാത്രം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള, വിദ്യാഭ്യാസരീതി, ഭരണഘടനാവിരുദ്ധമാണെന്നും, കോടതി വ്യക്‌തമാക്കി.

 

 

 

 

     വ്യത്യസ്‌ത സംസ്‌കാരങ്ങള്‍, മനസിലാക്കി വളരേണ്ടവരാണ്‌, കുട്ടികളെന്നു വ്യക്‌തമാക്കിയ, കോടതി, ഹിദായ സ്‌കൂള്‍, അടച്ചുപൂട്ടിയ ഉത്തരവ്‌, ശരിവയ്കുകയും ചെയ്തു. സ്വന്തം മതം പ്രചരിപ്പിക്കാന്‍, എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും, പൊതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍, അതു പറ്റില്ലെന്നു, കോടതി ചൂണ്ടിക്കാട്ടി.

Find Out More:

Related Articles: