പ്രഭാസിനേയും, സല്മാന് ഖാനേയും പിന്നിലാക്കി സെക്സി താരം ഹൃതിക്റോഷൻ
ബോളിവുഡ് താരം, ഹൃത്വിക് റോഷനെ തേടി, അംഗീകാരങ്ങള്‍ നിരവധിയാണ്. ഏഷ്യയിലെ, ഏറ്റവും സെക്സിയായ, പുരുഷന്മാരുടെ പട്ടികയില്‍, ഒന്നാം സ്ഥാനത്തേക്കാണ്, ഹൃത്വിക് റോഷൻ തിരഞ്ഞെടുക്കപ്പെട്ടത്.
ബ്രിട്ടീഷ്പോര്ട്ടല് ഈസ്റ്റേണ്‍ ഐ, നടത്തിയ വോട്ടെടുപ്പിലാണ്, ഹൃത്വിക്, ഒന്നാം സ്ഥാനത്ത്, എത്തിയത്. മറ്റൊരു രസകരമായ കാര്യം, വോട്ടെടുപ്പിലെ, ആദ്യ, പത്ത് സ്ഥാനം നേടിയവരില്‍ പലരും, ഇന്ത്യക്കാരാണെന്നുള്ളതാണ്. വിവിയന്‍ ദേസന, സല്മാന് ഖാന്, ഷാഹിദ് കപൂര്‍, വിരാട് കോലി, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, പ്രഭാസ്, തുടങ്ങിയവരെല്ലാമാണ്, പട്ടികയിലുള്ള, മറ്റ് താരങ്ങള്‍. അതേ സമയം, ആദ്യ പത്ത് പേരില്‍, ഇടം നേടുന്ന, ഏക ക്രിക്കറ്റ് താരമായി, വിരാട് കോലി മാറി.
ബാഹുബലിയിലൂടെ, പ്രേക്ഷകരെ, അത്ഭുതപ്പെടുത്തിയ പ്രഭാസ്, പത്താം സ്ഥാനത്താണുള്ളത്. മാത്രമല്ല, മുൻപ് ഏറ്റവും സുന്ദരന്മാരായ, സിനിമാ താരങ്ങളെ കണ്ടെത്തുന്നതിന്, വേള്‍ഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട് കോം, എന്ന വെബ്സൈറ്റ് നടത്തിയ വോട്ടെടുപ്പിലും, ഹൃത്വിക് തന്നെയായിരുന്നു, ഒന്നാം സ്ഥാനത്ത് എത്തിയത്.
45 വയസുകാരനാണെങ്കിലും, ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ കാര്യത്തില്‍, ഹൃത്വിക് എല്ലാവര്ക്കും മാതൃകയാണ്. തനിക്ക് ലഭിച്ച അംഗീകാരത്തില്‍, ഏറെ സന്തോഷവനാണെന്ന്, താരം പറഞ്ഞിരിക്കുകയാണ്. എന്നാല്‍, സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍, ആളുകളെ വിലയിരുത്തുന്നതിനോട്,താൻ യോജിക്കുന്നില്ലെന്നും, താരം വ്യക്തമാക്കി.