ഫോബ്‌സ് പട്ടികയിൽ ഏറ്റവും സമ്പന്നൻ യൂസഫലി!

Divya John
ഫോബ്‌സ് പട്ടികയിൽ ഏറ്റവും സമ്പന്നൻ യൂസഫലി! ഫോബ്സിൻെറ ഇത്തവണത്തെ ശതകോടീശ്വര പട്ടികയിലും ഇടം നേടിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. 019-ലെ ശതകോടീശ്വര പട്ടികയിലും ഇടം നേടിയിരുന്ന അദ്ദേഹം ഈ സ്ഥാനം നിലനിർത്തിയിരുന്നു, രണ്ടാം സ്ഥാനത്ത് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാല കൃഷ്ണനാണ്. 330 കോടി ഡോളറാണ് ആസ്തി. പട്ടികയിലെ ഇന്ത്യൻ ശതകോടീശ്വരൻമാരുടെ ഇടയിൽ 26-ാം സ്ഥാനത്താണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 35,600 കോടി രൂപയോളമാണ് ആസ്തി. മുൻ വർഷം ഇത് ഏകദേശം 480 കോടി രൂപയോളമായിരുന്നു. ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ 394-ാം സ്ഥാനമായിരുന്നു അദ്ദേഹത്തിന്.

മിഡിൽ ഈസ്റ്റിലെ റീട്ടെയ്ൽ രാജാവ് എന്നറിയപ്പെടുന്ന യൂസഫലി ഇത്തവണ ഫോബ്സ് പട്ടികയിൽ 589-ാം സ്ഥാനത്താണ്. കൊച്ചി ഇൻെറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ഉൾപ്പെടെ ഓഹരി പങ്കാളിത്തമുണ്ട്. 2013 ൽ കൊച്ചിയിൽ ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ നിർമ്മിച്ചതിന് പിന്നാലെ. 2016 ൽ 170 മില്യൺ ഡോളറിന് ലണ്ടനിലെ വൈറ്റ്ഹാളിലുള്ള സ്കോട്ട്ലൻഡ് യാർഡ് കെട്ടിടം സ്വന്തമാക്കിയിരുന്നു. ഇത് ഇപ്പോൾ ഗ്രേറ്റ് സ്കോട്‍ലൻഡ് യാർഡ് ഹോട്ടൽ എന്ന ആഡംബര ഹോട്ടൽ ആണ്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം ലുലു ഗ്രൂപ്പ് ഇൻറർനാഷണലിന് 810 കോടി ഡോളറിൻെറ വാർഷിക വിറ്റുവരവുണ്ട്. അലിയുടെ മരുമകൻ ഷംസീർ വയലിൽ ആണ് ലുലുവിൻെറ ഹോൽത്ത് കെയർ ബിസിനസുകൾ നടത്തുന്നത്.


 അതേസമയം പട്ടികയിൽ ഇടം നേടിയ മലയാളികളിൽ മൂന്നാം സ്ഥാനത്ത് ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകൻ ബൈജൂ രവീന്ദ്രനും ആർപി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രവി പിള്ളയുമാണ്. ഇരുവർക്കും 250 കോടി ഡോളർ വീതമാണ് ആസ്തി. ഇൻഫോസിസ് മേധാവി ആയിരുന്ന എസ്. ഡി. ഷിബുലാൽ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപകരായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, കല്ല്യാൺ ജ്വല്ലേഴ്സ് ഉടമ ടിഎസ് കല്ല്യാണരാമൻ എന്നിവരും പട്ടികയിലുണ്ട്. എസ്‍ഡി ഷിബുലാലിന് 190 കോടി രൂപയാണ് ആസ്തി. എന്നാൽ ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാസിക. തുടർച്ചയായ നാലാം വർഷവും ആമസോൺ സിഇഒയും സ്ഥാപകനുമായ ജെഫ് ബെസോസ് ആണ് പട്ടികയിൽ ഒന്നാമത്. ആമസോണിന്റെ ഓഹരികൾ വർദ്ധിച്ചതോടെയാണ് ജെഫ് ബെസോസിന്റെ ആസ്തി ഉയർന്നത്.

ഒരുവർഷംകൊണ്ട് 64 ബില്യൺ ഡോളറിൽനിന്ന് 177 ബില്യൺ ഡോളർ ആയാണ് അദ്ദേഹത്തിന്റെ ആസ്തി ഉയർന്നത്. സ്പേസ് എക്സ്, ടെസ്‍ല സ്ഥാപകനായ എലൻ മസ്‌ക് ആണ് ഫോബ്സിന്റെ 35-ാമത് വാർഷിക പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ളത്. 151 ബില്യൺ ഡോളർ ആണ് എലൻ മസ്ക്കിന്റെ ആകെ ആസ്തി. ഒരു വർഷം മുമ്പ് ഇത് 126.4 ബില്യൺ ഡോളറായിരുന്നു. പട്ടികയിൽ മുപ്പത്തിയൊന്നാ സ്ഥാനത്തുവരെ ഉണ്ടായിരുന്ന മസ്ക് അതിവേഗത്തിലായിരുന്നു ജെഫ് ബെസോസിന് പിന്നിലെത്തിയത്. അന്ന് 24.6 ബില്യൺ ഡോളറായിരുന്നു അദ്ദേഹേത്തിന്റെ ആസ്തി. ഇലക്ട്രിക് കാർ നിർമാതാക്കളായ ‍ടെസ്‍ലയുടെ ഓഹരികളിൽ 705 ശതമാനം വർധനയാണുണ്ടായതെന്ന് ഫോബ്‌സ് പറഞ്ഞു.

Find Out More:

Related Articles: