സെലിബ്രറ്റികളെ അണിനിരത്തി പാർലെ അ​ഗ്രോ 240 കോടി രൂപയുടെ പരസ്യം പുറത്തിറക്കി!

Divya John
സെലിബ്രറ്റികളെ അണിനിരത്തി പാർലെ അഗ്രോ 240 കോടി രൂപയുടെ പരസ്യം പുറത്തിറക്കി! ഇന്ത്യൻ പ്രീമിയർ ലീഗ്, മറ്റ് മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിലെ പരസ്യത്തിനും മാർക്കറ്റിങ്ങിനുമായാണ് ഇത്രയും തുക വകയിരുത്തിയതെന്ന് കമ്പനി അറിയിച്ചു. കൊറോണ വൈറസ് ലോക്ക് ഡൗണിനിടെ കുത്തനെ ഇടിഞ്ഞ വിൽപന പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പരസ്യത്തിനായി കോടികൾ ചെലവഴിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ മുൻനിര പാനീയ ബ്രാൻഡുകളായ ഫ്രൂട്ടി, ആപ്പി ഫിസ്, ബി-ഫിസ് എന്നിവയുടെ പരസ്യത്തിനായി 240 കോടി രൂപ വകയിരുത്തിയതായി പാർലേെ അഗ്രോ.

   ഫ്രൂട്ടിയുടെ നാഷണൽ സമ്മർ കാമ്പെയ്‌നിൽ ആലിയ ഭട്ട്, വരുൺ ധവാൻ, അല്ലു അർജുൻ എന്നിവരായിരുന്നു അണിനിരന്നത്. നടി പ്രിയങ്ക ചോപ്രയും ജൂനിയർ എൻ‌ടി‌ആറുമാണ് ആപ്പി ഫിസ്, ബി-ഫിസ് എന്നിവയുടെ പരസ്യത്തിൽ എത്തിയത്. ബ്രാൻഡിന്റെ സമ്മർ കാമ്പെയ്‌നുകൾക്കായി ബോളിവുഡ് സെലിബ്രിറ്റികളെ അണിനിരത്തിയുള്ള പരസ്യമാണ് പാർലെ അഗ്രോ പുറത്തിറക്കിയത്.  ശക്തമായ പ്രചാരണങ്ങളുമായി ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം ടെലിവിഷൻ പരസ്യത്തിലേക്ക് മടങ്ങിവരുന്നെന്നും 2021 ഏറ്റവും വലിയ വളർച്ചാ വർഷമായിരിക്കുമെന്നും പാർലെ അഗ്രോ ജോയിന്റ് മാനേജിങ് ഡയറക്ടറും ചീഫ് മാർക്കറ്റിങ് ഓഫീസറുമായ നാദിയ ചൗഹാൻ പറഞ്ഞു.


   നടി പ്രിയങ്ക ചോപ്രയും ജൂനിയർ എൻ‌ടി‌ആറുമാണ് ആപ്പി ഫിസ്, ബി-ഫിസ് എന്നിവയുടെ പരസ്യത്തിൽ എത്തിയത്.  2021ലെ ഐപിഎൽ ലേലത്തിലും കമ്പനി പങ്കെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ 1.9 കോടി സ്റ്റോറുകളിലാണ് പാർലെ അഗ്രോയുടെ ഉത്പന്നങ്ങൾ വിൽപന നടത്തുന്നത്. നിലവിൽ ലോക്ക് ഡൗണിന് ശേഷം ചെറുകിട സ്റ്റോറുകൾ മുതൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽവരെ ഉപഭോക്തൃ ആവശ്യം വർദ്ധിച്ചിട്ടുണ്ട്.

 ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ കമ്പനി 1,000 ശതമാനം വളർച്ചനേടിയിട്ടുണ്ടെന്നും നാദിയ ചൗഹാൻ അവകാശപ്പെട്ടു. 2022ഓടെ 10,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.  2019 നെ അപേക്ഷിച്ച് ഈ വർഷം 50 ശതമാനം വളർച്ച കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐ‌പി‌എല്ലിന്റെ ഔദ്യോഗിക ഓൺ-എയർ സ്പോൺസറാണ് ഫ്രൂട്ടി. ബി-ഫിസ് ടൂർണമെന്റിൽ ഡിസ്നി + ഹോട്സ്റ്ററിൽ പ്രൊമോട്ട് ചെയ്യും.

Find Out More:

Related Articles: