ഹൈവേകളിലെ ടോൾ ബൂത്തുകൾ നീക്കം ചെയ്ത്, കലക്ഷൻ ജിപിഎസ് വഴിയാകാൻ തീരുമാനം!

Divya John
ഹൈവേകളിലെ ടോൾ ബൂത്തുകൾ നീക്കം ചെയ്ത്, കലക്ഷൻ ജിപിഎസ് വഴിയാകാൻ തീരുമാനം! നിലവിൽ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് ടോൾ നൽകുന്നത്. ബാക്കിയുള്ള ഏഴ് ശതമാനം ഫാസ്ടാഗ് ഇല്ലാത്തതിനാൽ ഇരട്ടി ടോൾ നൽകിയാണ് യാത്ര ചെയ്യുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. ദേശീയപാതകളിലെ ടോൾ ബൂത്തുകൾ നീക്കം ചെയ്ത് അടുത്ത ഒരു വർഷത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. കൂടാതെ ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ നൽകാത്ത വാഹനങ്ങൾക്കായി പോലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും ഗഡ്കരി പറഞ്ഞു.

   ടോൾ പ്ലാസകളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സുഗമമാക്കുന്നതിന് വേണ്ടി 2016ലാണ് ഫാസ്‌ടാഗ് സംവിധാനം ആരംഭിച്ചത്. രാജ്യത്ത് ഈ വർഷം ഫെബ്രുവരി 15 മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടി ടോൾ തുകയാണ് പിഴയായി അടയ്ക്കണം. രാജ്യത്തെ എല്ലാ ഫിസിക്കൽ ടോൾ ബൂത്തുകളും ഒരു വർഷത്തിനുള്ളിൽ നീക്കം ചെയ്യും. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജിപിഎസ് ഇമേജിങ് അടിസ്ഥാനമാക്കിയാണ് ടോൾ പിരിക്കുക. ഇതുകൂടാതെ വാണിജ്യ വാഹനങ്ങൾക്ക് വാഹന ട്രാക്കിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും പഴയ വാഹനങ്ങളിൽ ജിപിഎസ് സാങ്കേതികവിദ്യ സ്ഥാപിക്കാൻ സർക്കാർ ചില പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  

  അതേസമയം പുതിയ വാഹനങ്ങളിൽ ഫാസ്ടാഗുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങൾക്ക് സൗജന്യമായി ഫാസ്ടാഗുകൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫിസിക്കൽ ടോൾ ബൂത്തുകളും ഒരു വർഷത്തിനുള്ളിൽ നീക്കം ചെയ്യും. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജിപിഎസ് ഇമേജിങ് അടിസ്ഥാനമാക്കിയാണ് ടോൾ പിരിക്കുകയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നിലവിൽ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് ടോൾ നൽകുന്നത്. ബാക്കിയുള്ള ഏഴ് ശതമാനം ഫാസ്ടാഗ് ഇല്ലാത്തതിനാൽ ഇരട്ടി ടോൾ നൽകിയാണ് യാത്ര ചെയ്യുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

   2016ലാണ് ഫാസ്‌ടാഗ് സംവിധാനം ആരംഭിച്ചത്. രാജ്യത്ത് ഈ വർഷം ഫെബ്രുവരി 15 മുതലാണ് ഫാസ്ടാഗ് നിർബന്ധമാക്കിയത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടി ടോൾ തുകയാണ് പിഴയായി അടയ്ക്കണം. രാജ്യത്തെ എല്ലാ ഫിസിക്കൽ ടോൾ ബൂത്തുകളും ഒരു വർഷത്തിനുള്ളിൽ നീക്കം ചെയ്യും. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജിപിഎസ് ഇമേജിങ് അടിസ്ഥാനമാക്കിയാണ് ടോൾ പിരിക്കുക. 

Find Out More:

Related Articles: