ഒരു കപ്പ് ചായയ്ക്ക് വില 1000 രൂപ!

Divya John
ഒരു കപ്പ് ചായയ്ക്ക് വില 1000 രൂപ! കഫെകളിൽ 100 മുതൽ 200 വരെ. ഇനി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണെങ്കിലോ 250 രൂപ. പക്ഷെ കൊൽക്കത്തയിലെ ഒരു തട്ടുകടയിൽ ഒരു കപ്പ് ചായ കുടിക്കണമെങ്കിൽ 1000 'ജോർജ് കുട്ടി' കൊടുക്കണം. സാധാരണ ഗതിയിൽ 10 രൂപ. അല്പം പ്രീമിയം ഹോട്ടലുകൾ ആണെങ്കിൽ 25 രൂപ വരെ. ഒരു വലിയ കുടയ്ക്ക് കീഴിൽ പ്രവൃത്തിക്കുന്ന തട്ടുകട പോലെയുള്ള കടയാണ് നിർജേഷ്‌.

ഇരിക്കാൻ രണ്ട്, മൂന്ന് പ്ലാസ്റ്റിക് കസേരകളും. പക്ഷെ അവിടത്തെ ബോ-ലെ ചായ കുടിക്കാൻ 1000 രൂപ ചിലവാക്കണം. ഒരു കിലോ ബോ-ലെ ചായപൊടിക്ക് വിലയെത്രയെന്നോ? 3 ലക്ഷം രൂപ. കൊൽക്കത്തയിലെ മുകുന്ദ്പുർ എന്ന സ്ഥലത്തെ നിർജേഷ്‌ എന്ന ചായക്കടയായിലാണ് ഒരുപക്ഷെ ഇന്ത്യയിലെ ഏറ്റവും വിലകൂടുതലുള്ള ഒരു കപ്പ് ചായ വിളമ്പുന്നത്കട്ടൻ ചായക്കാണ് ബോ-ലെ ചായപ്പൊടി ഏറ്റവും അനുയോജ്യം. 

വൂ-ഡൂയി എന്ന യുനാൻ പ്രവിശ്യയിലെ പരമ്പരാഗത രീതി ഉപയോഗിച്ചാണ് ബോ-ലെ ചായപ്പൊടി തയ്യാറാക്കുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയുമായി ബന്ധമുള്ള ബോ-ലെ ചായപ്പൊടി ലോകത്തെ ഏറ്റവും മികച്ച ചായപ്പൊടികളിൽ ഒന്നായാണ് കണക്കുന്നത്. സിൽവർ സൂചി വൈറ്റ് ചായ, ലാവെൻഡർ ചായ, ഹൈബിസ്കസ് ചായ, വൈൻ ചായ, തുളസി ഇഞ്ചി ചായ, ബ്ലൂ ടിസെയ്ൻ ചായ, ടീസ്റ്റ വാലി ചായ, മകൈബാരി ചായ, റൂബിയോസ് ചായ, ഒകയ്തി ചായ എന്നിവയാണ് നിർജാഷ് ടീ സ്റ്റാളിൽ വിളമ്പുന്ന മറ്റുള്ള വെറൈറ്റി ചായകൾ.അതായത് ബോ-ലെ ചായ കൂടാതെ ലോകമെമ്പാടുമുള്ള നൂറിലധികം വ്യത്യസ്തമായ ചായകൾ 12 രൂപ മുതൽ 1000 രൂപ വരെ നിരക്കിൽ നിർജേഷ്‌ ചായക്കടയിൽ ലഭ്യമാണ്. ഇത്രെയും വിലകൊടുത്ത് ആരെങ്കിലും ചായ കുടിക്കുമോ എന്ന് സംശയമുള്ളവരോട്, വെറൈറ്റി ചായ കുടിക്കാൻ നിർജേഷ്‌ ചായക്കടയ്യ്ക്ക് മുൻപിൽ ക്യൂ ആണ്.

ചായ മാത്രമല്ല ചായ ഇഷ്ടപെട്ടാൽ ചായപ്പൊടിയും നിർജേഷ്‌ ചായക്കടയിൽ നിന്നും വാങ്ങാം. നിർജാഷ് ടീ സ്റ്റാളിന്റെ ഉടമ പാർത്ത പ്രതിം ഗാംഗുലി 2014ൽ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിനായി ജോലി ഉപേക്ഷിച്ചാണ് നിർജേഷ്‌ ചായക്കട ആരംഭിച്ചത്.  വൂ-ഡൂയി എന്ന യുനാൻ പ്രവിശ്യയിലെ പരമ്പരാഗത രീതി ഉപയോഗിച്ചാണ് ബോ-ലെ ചായപ്പൊടി തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം വ്യത്യസ്തമായ ചായകൾ 12 രൂ കൊൽക്കത്തയിലെ മുകുന്ദ്പുർ എന്ന സ്ഥലത്തെ നിർജേഷ്‌ എന്ന ചായക്കടയായിലാണ് ഒരുപക്ഷെ ഇന്ത്യയിലെ ഏറ്റവും വിലകൂടുതലുള്ള ചായ ലഭിക്കുക.

Find Out More:

Related Articles: