6,554 കോടി രൂപ സിറ്റി ബാങ്കിന് നഷ്ടം: പണം തിരിച്ചു കിട്ടില്ല!

Divya John
6,554 കോടി രൂപ സിറ്റി ബാങ്കിന് നഷ്ടം: പണം തിരിച്ചു കിട്ടില്ല! സിറ്റിബാങ്കിന് കോസ്മെറ്റിക് കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ നഷ്ടമായിരിക്കുന്നത് 50 കോടി യുഎസ് ഡോളറാണ്. അതായത്  ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്ന് വീണ്ടും സംഭവിച്ചിരിയ്ക്കുകയാണ്. സിറ്റിബാങ്കിന് അബദ്ധം സംഭവിച്ചത് സൗന്ദര്യവർദ്ധക കമ്പനിയായ റെവ്ലോണുമായി നടന്ന ഇടപാടിലാണ്. റെവ്‌ലോണിന്റെ വായ്പാ ഏജന്റായിരുന്ന സിറ്റി ബാങ്ക് റേവ്‌ലോൺ കമ്പനിക്ക് പണം കടം നൽകിയ കമ്പനികൾക്കാണ് അബദ്ധത്തിൽ വൻ തുക കൈമാറിയത്. കമ്പനികൾ പണം തിരികെ നൽകിയെങ്കിലും മററു കമ്പനികൾ പണം നൽകിയില്ല. ഈ തുക തിരിച്ചു കിട്ടിയേക്കില്ല എന്നാണ് സൂചന. കോസ്മെറ്റിക് കമ്പനിയ്ക്ക് കടം കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് 8 ദശലക്ഷം യുഎസ് ഡോളർ പലിശ വിഹിതം നൽകുന്നതിന് പകരം മൊത്തം തുകയും തെറ്റായി അയക്കുകയായിരുന്നു എന്നാണ് സൂചന.

 2020 ഓഗസ്റ്റിൽ സിറ്റിഗ്രൂപ്പ് റെവ്ലോണിന് വായ്പ നൽകുന്ന കൺസോർഷ്യത്തിലെ കമ്പനികൾക്ക് 500 ദശലക്ഷം യുഎസ് ഡോളർ അയച്ചിരുന്നു. അതേസമയം റെവ്‍ലോണുമായി ബന്ധപ്പെട്ട കേസിൽ, അക്കൗണ്ടിലേക്ക് ശരിയായി വന്ന തുകയാണിതെന്ന് കക്ഷികൾ വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്നും ഇത് പ്രകാരം തുക ഉപയോഗിച്ചുവെന്നുമാണ് മാൻഹട്ടനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ജെസ്സി എം ഫർമാൻ വിധിച്ചിരിയ്ക്കുന്നത്. റെവ്ലോണിൻെറ ലോൺ തുക പലിശയും ചേർത്ത് ക്രെഡിറ്റ് ആയതാണ് എന്ന് ചില കമ്പനികൾ വിചാരിച്ചതിനാൽ ആണിത്. തെറ്റായ ബാങ്കിങ് ഇടപാടുകൾ മൂലം പണം ലഭിയ്ക്കുന്നവർ അത് മടക്കി നൽകേണ്ടതുണ്ട്. കൂടാതെ റെവ്‌ലോണിന് കടം നൽകിയ ചില കമ്പനികൾ അധികമായി ലഭിച്ച തുക സിറ്റി ബാങ്കിന് തിരികെ നൽകി. 

എന്നാൽ പത്ത് കമ്പനികൾ പണം തിരികെ നൽകിയില്ല. തങ്ങളിൽ നിന്ന് വായ്പയായി സ്വീകരിച്ച തുക സിറ്റി ബാങ്കിൽ നിന്ന് മുതലും പലിശയും ചേർന്ന് ക്രെഡിറ്റ് ആയി എന്ന് വിശ്വസിച്ചതിനാൽ ആണിതത്രെ. ഇപ്പോൾ ബാങ്കിങ് രംഗത്തെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നു നേരിട്ടാണ് സിറ്റി ബാങ്കിന് ഇത് സംഭവിച്ചിരിക്കുന്നത്. അതേസമയം കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും കാരണം ആളുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനായി ആളുകൾ കൂടുതലായും വ്യക്തിഗത വായ്പയെയാണ് ആശ്രയിക്കുക. ഇവരെ സഹായിക്കുന്നതിനായി ചില ബാങ്കുകൾ കുറ‍ഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുകയും ചെയ്തിരുന്നു. 

Find Out More:

Related Articles: