9 ദിവസംകൊണ്ട് 633 കോടി രൂപയുടെ ലാഭം: രാകേഷ് ജുൻജുൻവാല നിക്ഷേപിച്ചത് ഈ ഓഹരികളിൽ!

Divya John
9 ദിവസംകൊണ്ട് 633 കോടി രൂപയുടെ ലാഭം: രാകേഷ് ജുൻജുൻവാല നിക്ഷേപിച്ചത് ഈ ഓഹരികളിൽ! സെൻസെക്സും നിഫ്റ്റിയും 11 ശതമാനത്തിലെത്തിയിരുന്നു. എക്കാലത്തെയും ഉയർന്ന നിലവാരമാണിത്. ഈ സമയത്ത് നിരവധി പേരാണ് വൻ തുക ലാഭം കൊയ്തത്. പ്രമുഖ വ്യവസായിയും ഓഹരി നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാലയും ഇക്കൂട്ടത്തിലുണ്ട്. ഒമ്പത് ദിവസംകൊണ്ട് അഞ്ച് ഓഹരികളിൽനിന്നായി 663 കോടി രൂപയാണ് അദ്ദേഹം നേടിയത്. ഇന്ത്യൻ ആഭ്യന്തര ഓഹരി വിപണിയിലെ 'ബിഗ് ബുൾ' എന്നാണ് രാകേഷ് ജുൻജുൻവാല അറിയപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് നടന്ന യൂണിയൻ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഓഹരി മാർക്കറ്റിൽ വലിയ കുതിപ്പാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ പാദത്തിന്റെ അവസാനത്തിലാണ് അദ്ദേഹം എൻസിസിയുടെ 12.84 ശതമാനം ഓഹരി സ്വന്തമാക്കിയത്. ബജറ്റിന് മുമ്പ് കമ്പനിയുടെ ഓഹരി മൂല്യം 461.38 കോടി രൂപയായിരുന്നു. ഓഹരി വില വർധനവിന് ശേഷം ഇത് 722.23 കോടി രൂപയായി ഉയർന്നു.

  ഇതോടെ എൻസിസിയിലെ അദ്ദേഹത്തിന്റെ നിക്ഷേപം 57 ശതമാനമായി ഉയർന്നു. ഇത് 7.83 കോടി ഇക്വിറ്റി ഷെയറുകളിൽ നിന്ന് 260.85 കോടി രൂപ നേടാനും അദ്ദേഹത്തെ സഹായിച്ചു.അഞ്ച് സ്റ്റോക്കുകളിൽ ഏറ്റവും ലാഭം നേടിതന്നത് നിർമാണ കമ്പനിയായ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി അഥവാ എൻ‌സി‌സി ആണ്.നിർമ്മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിനുശേഷം ഈ രണ്ട് ബാങ്കിന്റെയും ഓഹരികൾ യഥാക്രമം 15, 32 ശതമാനമായി ഉയർന്നു. ഇതോടെ ജുൻജുൻവാലയുടെ കൈവശമുള്ള ഫെഡറൽ ബാങ്കിന്റെ ഓഹരി മൂല്യം 51.23 കോടി രൂപ ഉയർന്നു. കരൂർ വൈശ്യ ബാങ്കിന് ഓഹരികൾ 32 ശതമാനം വർദ്ധിച്ചതോടെ 48.57 കോടി രൂപയാണ് അദ്ദേഹം നേടിയത്.


  വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ആപ്‌ടെക് ലിമിറ്റഡ് ആണ് അദ്ദേഹത്തിന് ഓഹരി നിക്ഷേപമുള്ള അഞ്ചാമത്തെ കമ്പനി. കേന്ദ്ര ബജറ്റിന് ശേഷം 25 ശതമാനം ലാഭമാണ് കമ്പനി കൈവരിച്ചത്. ഇതോടെ ആപ്ടെക്കിൽ 23 ശതമാനം ഓഹരിയുള്ള രാകേഷ് 43 കോടി രൂപയുടെ ലാഭമാണ് നേടിയത്.ടാറ്റ മോട്ടോഴ്സ് ആണ് ലാഭം നേടി കൊടുത്ത രണ്ടാമത്തെ കമ്പനി. ഫെബ്രുവരി ഒന്നിന് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരികൾ 25 ശതമാനമായി ഉയർന്നിരുന്നു. 1,310 കോടി രൂപ വിലമതിക്കുന്ന ഈ ഓട്ടോമൊബൈൽ സ്ഥാപനത്തിന്റെ നാല് കോടി ഓഹരിയാണ് രാകേഷ് ജുൻജുൻവാല സ്വന്തമാക്കിയിരിക്കുന്നത്. ബജറ്റിന് മുമ്പ് 1,050 കോടിയായിരുന്നു ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി മൂല്യം. സ്വകാര്യമേഖല ബാങ്കായ ഫെഡറൽ ബാങ്കും കരൂർ വൈശ്യ ബാങ്കുമാണ് ഇത്തവണ രാകേഷിന് ഓഹരി വിപണിയിൽ ലാഭംകൊയ്യാൻ സഹായിച്ചത്. 

Find Out More:

Related Articles: