ചീസ് പോലുള്ള ടീഷർട്ടുമായി പ്രമുഖ ഫാഷൻ ബ്രാൻഡ് രംഗത്ത്!
കമ്പനിയുടെ സ്പ്രിങ്-സമ്മർ/2021 കളക്ഷന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന വിസ്‌കോസ് ടർട്ടിൽനെക്ക് സ്വെറ്റർ എന്ന് പേരുള്ള ഈ വസ്ത്രം പ്രസിദ്ധമായ സ്വിസ് ചീസിന്റെ വലിയൊരു ക്ഷണം മുറിച്ചെടുത്ത് തയ്യാറാക്കിയത് എന്നെ തോന്നൂ. ഏറ്റവും രസകരമായ കാര്യം വിലയാണ്, 905 പൗണ്ട്. അതായത് ഏകദേശം 90,000 രൂപ. "ദ്വാരങ്ങളുള്ള വിലയേറിയ ഓപ്പൺ വർക്ക് മോട്ടിഫിനാൽ തയ്യാറാക്കിയ ഈ വിസ്കോസ് ടർട്ടിൽനെക്ക് സ്വെറ്റർ സ്പ്രിംഗ് സമ്മർ 2021 കളക്ഷനിലെ പ്രധാനിയാണ്" എന്നാണ് പ്രാഡ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരണം.
ഡിസംബറിൽ ബലൂൺ സ്ലീവ്‌സുള്ള ടർട്ടിൽനെക്ക് ടീഷർട്ട് അവതരിപ്പിച്ചും സാറ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ക്രീം, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഈ വസ്ത്രം കൈകൾക്കും, കഴുത്തിനും മാത്രമേ സംരക്ഷണം നൽകൂ, നെഞ്ചിന്റെയും പിന്നെയും ഭാഗം 'ഓപ്പൺ' ആണ്.ഇതാദ്യമായല്ല രസകരമായ തുണിത്തരങ്ങൾ സാറ അവതരിപ്പിക്കുന്നത്.ഇൻവെർറ്റഡ് ക്യാറ്റ് ഐ ഗ്ലാസ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ കണ്ണടയ്ക്ക് 755 ഡോളർ (ഏകദേശം 55,000 രൂപ) ആണ് വില.
ഒറ്റ നോട്ടത്തിൽ ഈ കണ്ണട ധരിച്ചിരിക്കുന്ന വ്യക്തി കണ്ണട തല കീഴായി ധരിച്ചിരിക്കുന്നു എന്നെ കരുതൂ. സാധാരണഗതിയിൽ കണ്ണടയുടെ മുകൾ ഭാഗത്താണ് ചെവിയിലേക്ക് പോകുന്ന ഫ്രയിമിന്റെ തുടക്കം എങ്കിൽ ഇൻവെർറ്റഡ് ക്യാറ്റ് ഐ ഗ്ലാസിൽ ഇത് താഴെയാണ്. ഇത് തന്നെയാണ് ഒറ്റ നോട്ടത്തിൽ കാഴ്ചക്കാരിൽ ആശയ കുഴപ്പം സൃഷ്ടിക്കുന്നത്. ഇത് ധരിച്ച് പുറത്ത് പോയാൽ എന്തായാലും എല്ലാവരും ശ്രദ്ധിക്കും. അത് തീർച്ച.വസ്ത്രം മാത്രമല്ല അടുത്തിടെ ഗുച്ചി ഒരു കണ്ണടയും അവതരിപ്പിച്ചിരുന്നു, തല കീഴായ കണ്ണട.