നിങ്ങൾ ടെല​ഗ്രാം ഉപയോ​ഗിക്കുന്നവരാണോ? എങ്കിലിനി മുതൽ പണം നൽകേണ്ടി വരും!

Divya John
നിങ്ങൾ  ടെലഗ്രാം ഉപയോഗിക്കുന്നവരാണോ? എങ്കിലിനി മുതൽ പണം നൽകേണ്ടി വരും! 2021 മുതൽ ടെലഗ്രാം സേവനങ്ങൾക്ക് പണം ഈടാക്കി തുടങ്ങുമെന്ന് സിഇഒ പാവൽ ദുരോവ് അറിയിച്ചു. കമ്പനിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിനായാണ് ടെലഗ്രാം നൽകുന്ന സർവീസുകൾക്ക് പണമിടാക്കാൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് 500 ദശലക്ഷം ഡോളർ ഒരു വർഷം കമ്പനിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെസേജിങ് ആപ്പായ ടെലഗ്രാം ഉപയോക്താക്കളിൽനിന്ന് പണം ഈടാക്കാനൊരുങ്ങുന്നു. ഉപയോക്താക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ഫണ്ട് ആവശ്യമായിവരും. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെയാണ് കമ്പനി പുതുവർഷത്തിൽ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചറുകളും ടെലഗ്രാമിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം 50 കോടിയോളം ആളുകളാണ് ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നത്.


  ഉപയോക്താക്കൾക്ക് ടെലഗ്രാമിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കുന്നതിനാണ് കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. നിലവിൽ സ്വന്തം അക്കൗണ്ടിൽനിന്ന് പണമെടുത്താണ് ടെലഗ്രാമിന്റെ ചെലവുകൾ വഹിക്കുന്നതെന്ന് ദുരോവ് തന്റെ ടെലിഗ്രാം ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ ഫീച്ചറുകളിൽ ചിലതിന് പ്രീമിയം ഉപയോക്താക്കളിൽനിന്ന് പണം ഈടാക്കും. അതേസമയം സ്ഥിരം ഉപയോക്താക്കൾക്ക് ടെലഗ്രാമിൽ പഴയപോലെ തുടരാനാകും. വൺ ടു വൺ മെസേജിങിൽ പരസ്യം ഉണ്ടാവില്ല. എന്നാൽ ടെലിഗ്രാം ചാനലുകൾ വഴി പരസ്യം പ്രദർശിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ പ്രീമിയം സ്റ്റിക്കറുകൾ അവതരിപ്പിക്കുകയും അതുവഴി സ്റ്റിക്കർ നിർമിക്കുന്നവർക്ക് കൂടി വരുമാനത്തിന്റെ പങ്ക് നൽകാനും കമ്പനി ലക്ഷ്യമിടുന്നു.ഏഴ് വർഷം മുമ്പാണ് ടെലഗ്രാം അവതരിപ്പിച്ചത്. 


 നിലവിൽ ലഭ്യമായ എല്ലാ ഫീച്ചറുകളും തുടർന്നും സൗജന്യമായി ലഭിക്കും. ഇതിന് അധിക ചാർജ് ഈടാക്കില്ല. എന്നാൽ വാണിജ്യ ഉപയോക്താക്കൾക്കും മറ്റുമായി ചില ഫീച്ചറുകൾ കൂടി ടെലിഗ്രാമിൽ ഉൾപ്പെടുത്തും.പയോക്താക്കളെ മാനിക്കുകയും ഉയർന്ന ഗുണമേന്മയിൽ സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ടെലഗ്രാം സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും പരിപൂർണ്ണതയ്ക്കും സമഗ്രതയ്ക്കും വേണ്ടി പരിശ്രമിക്കുന്ന ടെക്ക് കമ്പനിയെന്ന നിലയിൽ മാതൃകയായി ടെലഗ്രാം ലോകത്തെ സേവിക്കുന്നത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം വാട്‌സാപ്പ് നിർമാതാക്കളെ പോലെ വരുമാനത്തിന് വേണ്ടി ടെലഗ്രാമിനെ വിൽക്കാൻ പദ്ധതിയില്ലെന്ന് പാവൽ ദുരോവ് പറഞ്ഞു. 

Find Out More:

Related Articles: