അഭിനയം മാത്രമല്ല, ബിസിനസ്സും വഴങ്ങും; ബിസിനസ് നടത്തുന്ന മലയാള സിനിമ സെലിബ്രിറ്റികൾ!

Divya John
കൊച്ചി പനമ്പളി നഗറിൽ ആരംഭിച്ച പൂർണിമയുടെ പ്രാണ എന്ന വസ്ത്ര ബ്രാൻഡ് വളരെക്കുറഞ്ഞ കാലം കൊണ്ടാണ് കേരളത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ചത്. 2013ൽ സ്ഥാപിച്ച പ്രാണയിലൂടെ സിനിമാ താരം, ടെലിവിഷൻ അവതാരക എന്നീ ജോലികൾക്കൊപ്പം വനിതാ സംരംഭകയെന്ന റോളും തനിക്ക് ചേരുമെന്ന് പൂർണിമ തെളിയിച്ചു. ഇന്ത്യൻ വസ്ത്രങ്ങളെ പാശ്ചാത്യശൈലിയുമായി കോർത്തിണക്കി അവതരിപ്പിക്കുന്നതിൽ പൂർണിമയുടെ പ്രാണ വിജയിച്ചു. മിനിസ്‌ക്രീനിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ധർമജൻ ബോൾഗാട്ടി. 2018ലാണ് അഭിനയം മാത്രമല്ല കച്ചവടം തനിക്ക് ഇണങ്ങുമെന്ന് ധർമജൻ തെളിയിച്ചത്. കൊച്ചി അയ്യപ്പൻകാവിൽ ആണ് താരം തന്റെ ആദ്യ ബിസിനസ് സംരംഭമായ ധർമ്മൂസ് ഫിഷ് ഹബ്ബ് ആരംഭിച്ചത്. നടൻ കുഞ്ചാക്കോ ബോബൻ ആണ് ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തത്.ദിലീപിന്റെ റെസ്റ്റോറന്റായ ദേ പുട്ടും മലയാളി മനസിൽ ഇടംപിടച്ചത്. ദിലീപും നാദിർഷയും ചേർന്നാണ് ദേ പുട്ട് ആരംഭിച്ചത്.

  വെറൈറ്റി പുട്ടുകളാണ് ദേ പുട്ടിന്റെ പ്രത്യേക. ചിക്കൻ ബിരിയാണി പുട്ട്, ബീഫ് ബിരിയാണി പുട്ട് എന്നിവയാണ് റെസ്റ്റോറന്റിലെ പ്രശസ്തമായ പുട്ട് വിഭവങ്ങൾ. നിരവധി പേരാണ് പുട്ടിന്റെ വിവിധ രുചികൾ ആസ്വദിക്കാനായി കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് കടയിലേക്ക് എത്തുന്നത്. ഇനി മീൻ കച്ചവടം, തുണികട, റെസ്റ്റോറന്റ് എന്നിവയുൾപ്പടെയുള്ള ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുവയ്ക്കുകയും വിജയിക്കുകയും ചെയ്ത മലയാള സിനിമ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. കൊച്ചിക്കാർക്ക് വിഷം തീണ്ടാത്ത മീൻ ലഭ്യമാക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ധർമ്മജൻ വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളിലെത്തിയത്. ധർമ്മൂസ് ഫിഷ് ഹബ്ബിന്റെ വിജയത്തിന് ശേഷം ആ കൊല്ലംതന്നെ ധർമജൻ തൻറെ മത്സ്യ ബിസിനസ് വ്യാപിപ്പിച്ചു. മത്സ്യ വിൽപ്പനയോടൊപ്പം താരം മീൻകറി വിൽപ്പനയും തുടങ്ങി. ധർമ്മജനും ഉറ്റസുഹൃത്തുക്കളായ 11 പേരും ചേർന്നാണ് ഫിഷ് ഹബ്ബ് യാഥാർഥ്യമാക്കിയത്.

  ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ 2015ലാണ് ലെന തന്റെ ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനത്തിന് തുടക്കമിട്ടത്. തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്നവരുടെ ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ് ആകൃതിയുടെ ലക്ഷ്യം.മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ റിമയ്ക്ക് സാധിച്ചു. അഭിനേത്രിയും നിർമാതാവും മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് റിമ കല്ലിങ്കൽ. മാമാങ്കം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം നടത്തിവരുന്നുണ്ട്. മാമാങ്കം പെർഫൊമിങ് ആർട്‌സ് സെന്റർ എന്ന പേരിൽ ദോഹയിലും കൊച്ചിയിലുമാണ് റിമ നൃത്ത വിദ്യാലയം നടത്തുന്നത്. 

  ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കെഫേ പപ്പായ എന്ന ആർട്ട് കെഫേയോട് ചേർന്നുള്ള സ്കൂൾ 2014ലാണ് ആരംഭിച്ചത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹൻലാലും ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് മാമാ മിയാ റെസ്റ്റോറന്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുക. ഹോളിവുഡ് സംവിധായകരും നടന്മാരും മുതൽ ബോളിവുഡ് ടോളിവുഡ് അഭിനേതാക്കളും, സംഗീത സംവിധായകരും ഗായകരും ഗാനരചയിതാക്കളും വരെ ചുവരുകൾക്ക് അലങ്കാരമായി നില കൊള്ളുന്നുണ്ട്. മാമാ മിയാ എന്നത് ഇറ്റാലിയൻ പേരാണ്. ‘എന്റെ അമ്മ’ എന്നാണ് ആ വാക്കിന് അർഥം. ആ പേരിൽ ഒരു സിനിമയുമുണ്ട്. സിദ്ദിന്റെ മകനാണ് ഈ പേര് നിർദേശിച്ചത്.മമ്മൂട്ടി, ആഷിഖ് അബു, ദിലീപ്, മോഹൻലാൽ, പൂർണിമ ഇന്ദ്രജിത്ത്, പൃത്വിരാജ്, മല്ലിക സുകുമാരൻ, ആസിഫ് അലി, കാവ്യ മാധവൻ തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങൾ അഭിനയത്തോടൊപ്പം ബിസിനസ് സംരംഭങ്ങളിലേക്കും ചുവടുവച്ചിട്ടുണ്ട്.

Find Out More:

Related Articles: