സിനിമ തിയേറ്ററുകൾ തുറന്നെങ്കിലും ആളുകൾ എത്തുന്നില്ല; ഉടമകൾ പ്രതിസന്ധിയിൽ!

Divya John
സിനിമ തിയേറ്ററുകൾ തുറന്നെങ്കിലും ആളുകൾ എത്തുന്നില്ല; ഉടമകൾ പ്രതിസന്ധിയിൽ! കൊവിഡ് വ്യാപനത്തിൽ നിന്ന് പൂർണമായും മുക്തി നേടാൻ ആയിട്ടില്ല എന്നതിനാൽ വിനോദത്തിനായി സിനിമാ ശാലകളെ ആശ്രയിക്കുന്നതിൽ നിന്ന് സിനിമാ പ്രേമികൾ വിട്ടു നിൽക്കുന്നതാണ് ഒരു കാരണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഉപാധികളോടെയാണ് തിയറ്ററുകൾ തുറന്നിരിയ്ക്കുന്നത്. എങ്കിലും ആളുകൾ വിട്ടു നിൽക്കുകയാണ്. കൊവിഡ് വ്യാപനത്തിൽ നിന്ന് പൂർണമായും മുക്തി നേടാൻ ആയിട്ടില്ല എന്നതിനാൽ വിനോദത്തിനായി സിനിമാ ശാലകളെ ആശ്രയിക്കുന്നതിൽ നിന്ന് സിനിമാ പ്രേമികൾ വിട്ടു നിൽക്കുന്നതാണ് ഒരു കാരണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഉപാധികളോടെയാണ് തിയറ്ററുകൾ തുറന്നിരിയ്ക്കുന്നത്. എങ്കിലും ആളുകൾ വിട്ടു നിൽക്കുകയാണ്.50 ശതമാനം സീറ്റുകൾ മാത്രമാണ് അനുവദിച്ചിരിയ്ക്കുന്നത് എങ്കിലും 20 മുതൽ പരമാവധി 35-40 ശതമാനം വരെ മാത്രമാണ് ആളുകൾ എത്തുന്നത്.

   കോയമ്പത്തൂരിലും ഇതു തന്നെയാണ് സ്ഥിതി. അതേ സമയം നല്ല സിനിമകൾ റിലീസ് ചെയ്യാത്തത് തന്നെയാണ് ആളുകൾ സിനിമാ തിയറ്ററുകളിൽ നിന്ന് വിട്ടു നിൽക്കാൻ പ്രധാന കാരണം എന്ന് തമിഴ്നാട് തിയറ്റർ ആൻഡ് മൾട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം സുബ്രമണ്യം ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.ഒരാൾ പോലും എത്താത്ത സാഹചര്യം ഉണ്ടായിരുന്നതിനാൽ ഷോ പ്രദർശിപ്പിയ്ക്കാൻ ആകാതെ നിർത്തി വെച്ച സാഹചര്യം പോലും ഉണ്ടായി. അതേസമയം പുത്തൻ റിലീസുകളിലേയ്ക്ക് ഉറ്റു നോക്കി സിനിമാ വ്യവസായ രംഗം. പുതിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടും സിനിമാശാലകളിലും മൾട്ടിപ്ലക്സുകളിലും ഒരാൾ പോലും എത്താത്ത സാഹചര്യം ഉണ്ടായതിനാൽ ഷോ നിർത്തിവയ്ക്കേണ്ടി വന്ന സന്ദർഭങ്ങളുമുണ്ട്.

 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയുണ്ടെങ്കിലും 20-30 ശതമാനം പോലും ആളുകൾ എത്താതെ സിനിമകൾ പ്രദർശിപ്പിയ്ക്കുന്നത് കൂടുതൽ നഷ്ടം ഉണ്ടാക്കും എന്നാണ് തിയറ്റർ ഉടമകളുടെ വാദം.നല്ല സിനിമകൾ എത്തുന്നത് അധികം വൈകാതെ തന്നെ തിയറ്ററുകളും പഴയതു പോലെ സജീവമാക്കുമെന്നാണ് ഇവരുടെ പക്ഷം. നല്ല സിനിമകൾക്ക് പ്രതികരണവും ലഭിയ്ക്കാറുണ്ട്.
കഴിഞ്ഞ ഒരു മാസമായി തമിഴ്നാട്ടിൽ മാത്രം 10 പുതിയ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ചില സിനിമകൾക്ക് പറയത്തക്ക താരമൂല്യവും ഇല്ലായിരുന്നു.

Find Out More:

Related Articles: