ഓൺലൈൻ ടാക്സികൾക്ക് കൂടുതൽ നിയന്ത്രണവുമായി സര്‍ക്കാര്‍

Divya John
ഓൺലൈൻ ടാക്സികൾക്ക് കൂടുതൽ നിയന്ത്രണവുമായി സർക്കാർ. ആദ്യമായിട്ടാണ് ഇത്തരം ആപ്പുകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.ഓൺലൈൻ ടാക്സികൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. ഒല, ഊബർ തുടങ്ങിയ ടാക്സി കമ്പനികൾക്കാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഡ്രൈവർമാരുടെ പ്രവർത്തന സമയം, ടാക്സി നിരക്ക്, നിരക്ക് നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നിയന്ത്രണങ്ങൾ. സർക്കാർ നിർദേശങ്ങൾ തെറ്റിച്ചാൽ ഓൺലൈൻ ടാക്സി കമ്പനികൾ വൻതുക പിഴ നൽകേണ്ടി വരും. നിശ്ചിത ഇടവേള ഇല്ലാതെ അടിസ്ഥാന നിരക്കിൽ നിന്ന് ഒന്നരമടങ്ങിൽ അധികം ഉയർത്താനാകില്ല. ഒരു ദിവസം തന്നെ പല നേരങ്ങളിൽ ഇരട്ടിയിൽ അധികമായി ഓൺലൈൻ ടാക്സിനിരക്ക് ഉയരുന്നതിന് ഇതോടെ വിരാമമാകും. ഇനി ഓൺലൈൻ ടാക്സി കമ്പനികളുടെ യാത്രാ നിരക്ക് വർധന പൂർണമായും സർക്കാരിൻെറ നിയന്ത്രണത്തിലാണ്.

  അടിയ്ക്കിടെ നിരക്ക് വർധന സാധ്യമാകില്ല. 2020-ലെ മോട്ടോർ വാഹന നിയമപ്രകാരമായിരിയ്ക്കും നിയന്ത്രണങ്ങൾ. ഡ്രൈവറോ, യാത്രക്കാരോ ഒരു ട്രിപ്പ് ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിൻെറ 10 ശതമാനം മാത്രമേ പിഴ ഈടാക്കാവൂ. ഈ തുക 100 രൂപയിൽ കവിയരുത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ലൈസൻസ് അസാധുവാക്കും. ഒരു സാമ്പത്തിക വർഷം മൂന്ന് തവണ ഇത്തരം സംഭവം ഉണ്ടായാൽ കമ്പനിയ്ക്ക് ഇന്ത്യയിൽ ടാക്സി സേവനങ്ങൾ അവസാനിപ്പിയ്ക്കണ്ടതായി വരും.ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ഒരു ദിവസം 12 മണിയ്ക്കൂർ വരയേ ജോലി ചെയ്യാനാകൂ.  2020-ലെ മോട്ടോർ വാഹന നിയമപ്രകാരമായിരിയ്ക്കും നിയന്ത്രണങ്ങൾ. നിശ്ചിത ഇടവേള ഇല്ലാതെ അടിസ്ഥാന നിരക്കിൽ നിന്ന് ഒന്നരമടങ്ങിൽ അധികം ഉയർത്താനാകില്ല.  

  അതുപോലെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമയക്രമം നിയന്ത്രിയ്ക്കണം എന്നും നിർദേശമുണ്ട്. ഒരു ദിവസം 12 മണിയ്ക്കൂറിൽ അധികം ജോലി ചെയ്യിക്കാൻ ആകില്ല. ഒരു ദിവസം 12 മണിയ്ക്കൂറിൽ അധികം ജോലി ചെയ്യിക്കാൻ ആകില്ല. 12 മണിയ്ക്കൂർ ജോലി ചെയ്തതിന് ശേഷം 10 മണിയ്ക്കൂർ ഇടവേള നിർബന്ധമാണ്.ഒന്നിലധികം യാത്രക്കാരെ ഉൾപ്പെടുത്തി പൂൾ റൈഡിങ് സേവനം നൽകുന്നുണ്ടെങ്കിൽ യാത്ര ചെയ്യുന്നവരുടെ കെവൈസി വിവരങ്ങൾ നിർബന്ധമാണ്. ഒരേ റൂട്ടിൽ ആരൊക്കെ യാത്ര ചെയ്തെന്നും ഏതൊക്കെ സ്റ്റോപ്പുകളിൽ ഇറങ്ങിയെന്നും ട്രാക്ക് ചെയ്യാനാകണം. 

Find Out More:

Related Articles: