'അമ്മ നൽകിയ 100 രൂപയും, കോടികളുടെ ബിസിനസ്സും

Divya John
ഇന്ന് 300 കോടി രൂപ വിറ്റു വരവുള്ള ഒരു സ്ഥാപനത്തിൻെറ ഉടമയാണ്. 60-ഓളം രാജ്യങ്ങളിൽ ആണ് ബിസിനസ്. നാച്ചുറൽ എക്സ്‍ട്രാക്ട്സ് രംഗത്താണ് കമ്പനി പ്രവർത്തിയ്ക്കുന്നത്. അർജുന നാച്ചുറൽ എക്സ്‍ട്രാക്ട്സ് എന്ന കമ്പനിയുടെ അമരക്കാരൻ പി.ജെ കുഞ്ഞച്ചൻെറ വിജയകഥ സംരംഭം തുടങ്ങാൻ ആഗ്രഹിയ്ക്കുന്ന ആർക്കും പ്രചോദനമാണ്.എറണാകുളത്ത് ആലുവയിൽ നിന്ന് അമ്മ നൽകിയ 100 രൂപ കൊണ്ട് ജൈത്ര യാത്ര തുടങ്ങിയ ഒരു വ്യക്തി. ആലുവയിലെ കർഷക ഗ്രാമത്തിൽ എന്ത് ബിസിനസ് തുടങ്ങും? കൈയിൽ പണവുമില്ല. വളങ്ങൾ വിൽക്കാനായാൽ കൃഷിക്കാർ ധാരാളമുള്ളതിനാൽ നേട്ടമുണ്ടാക്കാൻ ആകും എന്ന ചിന്തയിൽ നിന്ന് പ്രമുഖ വള ഉത്പാദക കമ്പനികൾക്ക് കത്തയച്ചു. അവസാനം ടാറ്റ തങ്ങളുടെ രാസ വളങ്ങളുടെ ഏജൻസി എടുക്കാൻ കുഞ്ഞച്ചനെ സഹായിച്ചു. വളവും കീടനാശിനിയും ആയിരുന്നു തുടക്കത്തിൽ വിൽപ്പന. എട്ടു മാസം കൊണ്ട് മികച്ച ഡീലർ ആകാനായി. കർഷകരെ സഹായിക്കാൻ ആയി ചെറിയ കാര്യങ്ങൾ ശ്രദ്ധിയ്ക്കാൻ ആയതോടെ വിൽപ്പന ഉയർന്നു.

ഒരു കട സ്വന്തമായി കണ്ടെത്തി മൊത്ത വിൽപ്പന തന്നെ ഏറ്റെടുത്തു. പിന്നീട് എല്ലുപൊടി നിർമിയ്ക്കുന്ന ഒരു കമ്പനി തന്നെ കോയമ്പത്തൂരിൽ സ്വന്തമായി തുടങ്ങി.പ്രീഡിഗ്രിയ്ക്ക് ശേഷം പഠനം ഉപേക്ഷിച്ച് 18-ാം വയസിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ഇദ്ദേഹം.. പത്രത്തിൻെറ ഏജൻസി എടുത്ത് പത്ര വിതരണം ആണ് ആദ്യം തുടങ്ങിയത്. അമ്മ കൊടുത്ത നൂറ് രൂപയ്ക്ക് ഒപ്പം 10 രൂപ കൂടെ ഇട്ട് ഒരു സെക്കൻഡ് ഹാൻഡ് സൈക്കിളിൽ ആയിരുന്നു പത്ര വിതരണം. പിന്നീട് ഇതിൽ നിന്ന് കാര്യമായ ലാഭം ഇല്ലെന്ന് തിരിച്ചറിഞ്ഞതിനാൽ മറ്റൊരു ബിസിനസ് തുടങ്ങണം എന്നായി. പ്രമുഖ ടോക് ഷോയിൽ ആണ് അദ്ദേഹം തൻെറ വിജയകഥ വെളിപ്പെടുത്തുന്നത്.വിപണനത്തിനായി സ്പൈസസ് ബോർഡിനെ സമീപിച്ചു. അമേരിയ്ക്കയിൽ നിന്നായിരുന്നു ആദ്യം ഓർഡർ .

ആദ്യത്തെ സാംപിൾ നിരസിയ്ക്കപ്പെട്ടെങ്കിലും പിന്നീട് 400 ഡോളറിന് എസൻഷ്യൽ ഓയിൽ എത്തിച്ചു നൽകാമെന്നേറ്റു. അങ്ങനെ തുടങ്ങിയ ബിസിനസിന് ഇന്ന് നിരവധി രാജ്യാന്തര പേറ്റൻറുകൾ ഉണ്ട്. സ്വയം വികസിപ്പിച്ച അനേകം ഉത്പന്നങ്ങളും. 1,000 പേർ ആണ് സ്ഥാപനത്തിൽ നേരിട്ടും അല്ലാതെയും ഒക്കെ ജോലി ചെയ്യുന്നത്.പിന്നീട് ഭാര്യാ സഹോദരൻ ആണ് എസൻഷ്യൽ ഓയിലുകളുടെ വിപണി സാധ്യതയേക്കുറിച്ച് പറയുന്നത്. ഈ രംഗത്ത് അറിവുള്ള ഭാര്യാസഹോദരന് ഒപ്പം കടുകിൽ നിന്ന് എണ്ണ വേർതിരിച്ച് എടുക്കാനായി പിന്നീട് ശ്രമം. ഇതിനായി ഇടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ പൂട്ടിക്കിടന്ന ഒരു യൂണിറ്റ് തന്നെ വാടകയ്ക്ക് എടുത്തു. കടുകിൽ നിന്ന് മയോണൈസിനായി വേർതിരിയ്ക്കുന്ന ഓയിൽ വികസിപ്പിച്ചു. 

Find Out More:

Related Articles: