മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത് ഏതാണ്ട് 28 ശതമാനം.

VG Amal
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത്  ഏതാണ്ട് 28 ശതമാനം.

അതായത് മാര്‍ച്ച് 31ലെ കണക്കുപ്രകാരം മൊത്തം ആസ്തി 2281 കോടി രൂപ(300 മില്യണ്‍ യുഎസ് ഡോളര്‍) കുറഞ്ഞ് 48 ബില്യണ്‍ യുഎസ് ഡോളറായി. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സ്വത്തില്‍ ഇത്രയും ഇടിവുണ്ടാകാനുണ്ടായകാരണം ഓഹരി വില കുത്തനെ ഇടിഞ്ഞതാണ്.

ഹുറൂണ്‍ ഗ്ലോബല്‍ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിങില്‍ എട്ടാം സഥാനത്തുനിന്ന് പിതനേഴാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടു. 

ആസ്തിയില്‍ വന്‍കുറവുവന്ന മറ്റൊരു ഇന്ത്യന്‍ വ്യവസായിയാണ് ഗൗതം അദാനി. ആറ് ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍നിന്ന് നഷ്ടമായത്.

ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളംവരും. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യണ്‍ യുഎസ് ഡോളര്‍(26%) നഷ്ടമുണ്ടായി. ബാങ്കര്‍ ഉദയ് കൊട്ടകിനാകട്ടെ 4 ബില്യണ്‍ യുഎസ് ഡോള(28ശതമാനം)റും കുറവുണ്ടായി.

നിരവധി പേർക്കാണ് ഇത്തരത്തിൽ നഷ്ടം ഉണ്ടായിരിക്കുന്നത്. 

Find Out More:

Related Articles: