സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

VG Amal
പത്തുദിവസത്തിലേറെയായി തുടര്‍ച്ചായി ഉയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായി. 

200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞ ദിവസം രാവിലെ 320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വര്‍ധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു. 

എന്നാൽ വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

എംസിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്.

അന്തര്‍ദേശീയ വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ ഒരുശതമാനം കുറവുണ്ടായി. ഔണ്‍സിന് 1,642.89 ഡോളറാണ് നിലവില്‍. 1,688.66 ഡോളറില്‍നിന്നാണ് വിലയില്‍ ഇടിവുണ്ടായത്.

ആഭ്യന്തര വിപണിയില്‍ വിലവര്‍ധിച്ചതോടെ ആഭരണക്കടകളിലെ വില്പനയില്‍ കാര്യമായ കുറവുണ്ടായി. നിക്ഷേപകരില്‍ പലരും വിറ്റുകാശാക്കാനാണ്‌ ശ്രമിച്ചത്. 

Find Out More:

Related Articles: