യുപി ജില്ലയായ സോണാഭദ്രയില്‍ ഭൂമിക്കടിയില്‍ 3000 ടണ്‍ സ്വര്‍ണ്ണ ശേഖരമെന്ന് ഭൂമിശാസ്ത്ര ഗവേഷകരുടെ കണ്ടെത്തല്‍.

VG Amal
ധാതുലവണങ്ങള്‍ കൊണ്ടു സമ്പന്നമായ കിഴക്കന്‍ യുപി ജില്ലയായ സോണാഭദ്രയില്‍ ഭൂമിക്കടിയില്‍ 3000 ടണ്‍ സ്വര്‍ണ്ണ ശേഖരമെന്ന് ഭൂമിശാസ്ത്ര ഗവേഷകരുടെ കണ്ടെത്തല്‍.

കൂടാതെ സ്വര്‍ണ്ണത്തിനൊപ്പം വിവിധ ലോഹങ്ങളും മറ്റു ധാതുലവണങ്ങളും ടണ്‍ കണക്കിന് ശേഖരമുള്ളതായി കണ്ടെത്തി.

സ്വര്‍ണ്ണം മാത്രം ഇന്ത്യയുടെ നിലവിലെ കരുതലിന്റെ അഞ്ചിരട്ടി ടണ്‍ വരുമെന്നും ഇത് ശരിയാണെങ്കില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യുമെന്നാണ് ഇപ്പോൾ ഉള്ള റിപോർട്ടുകൾ. 

നിലവില്‍ ഇന്ത്യയുടെ സ്വര്‍ണ്ണം കരുതല്‍ 618 . 2 ടണ്‍ ആണ്.

ഇതിന്റെ അഞ്ചിരട്ട വലിപ്പം വരുന്ന ഖനിയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

പ്രദേശത്തിന്റെ മാപ്പ് ഉണ്ടാക്കാനായി യുപി ഭൗമശാസ്ത്രജ്ഞരുടേയും പര്യവേഷകരുടെയും പ്രത്യേക ടീമിനെ ജില്ലയിലേക്ക് അയച്ചിരിക്കുകയാണ്. സോണാഭദ്രയില്‍ സ്വര്‍ണ്ണത്തിന്റെ രണ്ടു പടുകൂറ്റന്‍ ശിലാഖണ്ഡം തന്നെയുണ്ട് എന്നാണ് സംസ്ഥാന മൈനിംഗ് ഡയറക്ടര്‍ റോഷന്‍ ജേക്കബ് നല്‍കിയ ഔദ്യോഗിക രേഖ പറയുന്നത്. 2,943 ടണ്‍ സ്വര്‍ണ്ണശേഖരമാണ് ഇവിടെ മൊത്തം മതിക്കുന്നത്.ധാതുലവണങ്ങള്‍ കൊണ്ടു സമ്പന്നമായ കിഴക്കന്‍ യുപി ജില്ലയായ സോണാഭദ്രയില്‍ ഭൂമിക്കടിയില്‍ 3000 ടണ്‍ സ്വര്‍ണ്ണ ശേഖരമെന്ന് ഭൂമിശാസ്ത്ര ഗവേഷകരുടെ കണ്ടെത്തല്‍. സ്വര്‍ണ്ണത്തിനൊപ്പം വിവിധ ലോഹങ്ങളും മറ്റു ധാതുലവണങ്ങളും ടണ്‍ കണക്കിന് ശേഖരമുള്ളതായി കണ്ടെത്തി. സ്വര്‍ണ്ണം മാത്രം ഇന്ത്യയുടെ നിലവിലെ കരുതലിന്റെ അഞ്ചിരട്ടി ടണ്‍ വരുമെന്നും ഇത് ശരിയാണെങ്കില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയുടെ സ്വര്‍ണ്ണം കരുതല്‍ 618 . 2 ടണ്‍ ആണ്. ഇതിന്റെ അഞ്ചിരട്ട വലിപ്പം വരുന്ന ഖനിയാണ് പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

ഈ സ്വര്‍ണ്ണ കരുതലിന്റെ മൂല്യം മാത്രം ഏകദേശം 12 ലക്ഷം കോടിയോളം വരും. ജീയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേതാണ് കണ്ടെത്തല്‍. ഏകദേശം 20 വര്‍ഷത്തോളം കുഴിച്ചാലും തീരില്ലെന്നാണ് വിലയിരുത്തല്‍. പ്രദേശത്തിന്റെ മാപ്പ് ഉണ്ടാക്കാനായി യുപി ഭൗമശാസ്ത്രജ്ഞരുടേയും പര്യവേഷകരുടെയും പ്രത്യേക ടീമിനെ ജില്ലയിലേക്ക് അയച്ചിരിക്കുകയാണ്. സോണാഭദ്രയില്‍ സ്വര്‍ണ്ണത്തിന്റെ രണ്ടു പടുകൂറ്റന്‍ ശിലാഖണ്ഡം തന്നെയുണ്ട് എന്നാണ് സംസ്ഥാന മൈനിംഗ് ഡയറക്ടര്‍ റോഷന്‍ ജേക്കബ് നല്‍കിയ ഔദ്യോഗിക രേഖ പറയുന്നത്. 2,943 ടണ്‍ സ്വര്‍ണ്ണശേഖരമാണ് ഇവിടെ മൊത്തം മതിക്കുന്നത്.

Find Out More:

Related Articles: