കോവിഡ് കേസുകൾ കേരളത്തിൽ ഉയരുന്നു

Divya John
കോവിഡ് കേസുകൾ കേരളത്തിൽ ഉയരുകയാണ്.അതായത് രോഗം ദിനം പ്രതി ഉയരുന്നതിന് യാഥാര് കുറവും വന്നിട്ടില്ലയെന്നു സാരം.  സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 30,029 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും രോഗ മുക്തി നേടുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണത്തിലും മാറ്റം വന്നിട്ടുണ്ട്. പുതുതായി 24 പ്രദേശങ്ങളെയാണ് ആരോഗ്യവകുപ്പ് ഹോട്ട്സ്പോട്ടുകളാക്കിയത്. 21 പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

  ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 571 ആയിരിക്കുകയാണ്. 1131 പേർക്ക് കൂടി രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,890 ആയി ഉയർന്നു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

  തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂര്‍ ജില്ലയിലെ 5, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 ഡിഎസ്സി ജിവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇന്നും കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം ആശങ്കയുണർത്തുന്നതാണ്. സംസ്ഥാനത്ത് 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 

അതേസമയം 21 പ്രദേശങ്ങളെയാണ് ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. ഒപ്പം ഇന്ന് 24 പ്രദേശങ്ങളെയാണ് ഹോട്ട്സ്‌പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇന്ന് 1725 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്. പോലീസ് ഉദ്യോഗസ്ഥരിൽ രോഗബാധയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

 
ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തലസ്ഥാനത്ത് കൊവിഡ് ബാധിതരാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുകയാണ്. കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പൂജപ്പുര ജയിലില്‍ ഇന്ന് 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 363 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഇതോടെ പൂജപ്പുര ജയിലില്‍ ആകെയുള്ള 975 പേരില്‍ 477 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.  

Find Out More:

Related Articles: