ഓറഞ്ച് പൊടി മുഖത്തിട്ടാൽ എന്ത് സംഭവിക്കും

Divya John
ധാരാളം ആന്റി ഓക്‌സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതില്‍ ധാരാളമുണ്ട്. ഇതു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം തന്നെ നല്ലതാണ്. ചര്‍മം വെളുപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓറഞ്ച് തൊലിയും ഓറഞ്ച് നീരുമെല്ലാം.ചര്‍മം വെളുക്കാന്‍ മാത്രമല്ല, പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പല തരത്തിലുളള ഫേസ് പായ്ക്കുകളുണ്ട്.

ധാരാളം ആന്റി ഓക്‌സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതില്‍ ധാരാളമുണ്ട്. ഇതു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം തന്നെ നല്ലതാണ്. ചര്‍മം വെളുപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഓറഞ്ച് തൊലിയും ഓറഞ്ച് നീരുമെല്ലാം.ചര്‍മം വെളുക്കാന്‍ മാത്രമല്ല, പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പല തരത്തിലുളള ഫേസ് പായ്ക്കുകളുണ്ട്.

ഈ ഫെയ്‌സ്‌ പാക്‌ തയ്യാറാക്കുന്നതിന്‌ ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിച്ചത്‌ ആവശ്യമാണ്‌. ഇതിലേക്ക്‌ രണ്ട്‌ നുള്ള്‌ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക്‌ റോസ്‌ വാട്ടര്‍ ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കുക. അതിന്‌ ശേഷം ഈ ലേപനം മുഖത്ത്‌ പൂര്‍ണമായി തേയ്‌ക്കുക. പതിനഞ്ച്‌ മിനുട്ടുകള്‍ക്ക്‌ ശേഷം വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകുക.

ഉണങ്ങി കഴിയുമ്പോൾ അല്പം വെള്ളം ചേർത്ത്മു ഖത്ത്‌ വൃത്താകൃതിയില്‍ പതിയെ മസ്സാജ് ചെയ്ത് വേണം ലേപനം കഴുകി കളയാൻ. ചര്‍മ്മത്തിന്റെ മങ്ങല്‍ അകറ്റാനും അയവ്‌ ഇല്ലാതാക്കാനും ഈ ഫെയ്‌സ്‌ പായ്‌ക്‌ പരീക്ഷിച്ചു നോക്കാവുന്നതാണ്. പാര്‍ട്ടിക്കോ മറ്റ്‌ ആഘോഷങ്ങള്‍ക്കോ പോകുന്നതിന്‌ തൊട്ടു മുമ്പ്‌ ചര്‍മ്മത്തിന്‌ തിളക്കം നല്‍കി മുഖ കാന്തി വര്‍ധിപ്പിക്കാനായി വളരെ വേഗത്തില്‍ ഉപയോഗിക്കാവുന്ന ഒരു ഫെയ്‌സ്‌ പായ്‌ക്‌ ആണ്‌ ഇത്‌.

ഓറഞ്ച് തൊലിയും അല്പം മഞ്ഞളും ചേർത്ത് മികച്ച ഒരു ഫെയ്‌സ് പാക്ക് ഉണ്ടാക്കിയെടുക്കാം. ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള നിരവധി ഗുണങ്ങള്‍ മഞ്ഞളിന്‌ ഉണ്ട്‌. കാലങ്ങളായി സൗന്ദര്യ സംരംക്ഷണത്തിന്‌ ഇത്‌ ഉപയോഗിച്ച്‌ വരുന്നുണ്ട്‌. ഒരു ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടിയും 2 ടേബിള്‍ സ്‌പൂണ്‍ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേര്‍ത്ത്‌ നന്നായി ഇളക്കുക.

 ഈ ഫെയ്‌സ്‌ പാക്ക് മുഖത്ത്‌ പുരട്ടി 20 മിനുട്ടിന്‌ ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഈ ഫെയ്‌സ്‌ പായ്‌ക്‌ സഹായിക്കും.  മുഖക്കുരു വരാന്‍ സാധ്യത കൂടുതല്‍ ഉള്ള എണ്ണമയം ഉള്ള ചര്‍മ്മത്തിന്‌ അനുയോജ്യമായ ഫെയ്‌സ്‌ പായ്ക്കാണിത്. സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ മൂലം ഉണ്ടാകുന്ന കരുവാളിപ്പകറ്റി ചര്‍മ്മത്തിന്‌ തിളക്കം നല്‍കാന്‍ വളരെ ഫലപ്രദമാണ്‌ ഈ ഫെയ്‌സ്‌ പാക്ക്.

2 ടേബിള്‍ സ്‌പൂണ്‍ ഓറഞ്ച്‌ തൊലി പൊടി എടുത്ത്‌ അതില്‍ കുറച്ച്‌ നാരങ്ങാ നീരിന്റെ തുള്ളികള്‍ ചേര്‍ക്കുക. ഇതിലേക്ക്‌ ഒരു ടേബിള്‍ സ്‌പൂണ്‍ വീതം മുള്‍ട്ടാണി മിട്ടിയും ചന്ദന പൊടിയും ചേര്‍ത്ത്‌ നന്നായി ഇളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. മുഖത്ത്‌ പുരട്ടി 30 മിനുട്ടിന്‌ ശേഷം കഴുകി കളയുക. ഇതിലൂടെ തിളക്കവും തോന്നിപ്പിക്കുന്ന ചര്‍മ്മം ലഭിക്കും.Powered by Froala Editor

Find Out More:

Related Articles: