ഖുഷ്‌ബുനെ സുന്ദരിയാകുന്ന ഫേസ്‌പാക്ക് ഇതാണ്

Divya John

 തെന്നിന്ത്യന്‍ താരരംഗത്ത് ഒരു കാലത്ത് ശക്തമായ വേഷങ്ങളിലൂടെ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഖുശ്ബു. ഇപ്പോള്‍ സാമൂഹ്യ സേവന രംഗത്തു നിറഞ്ഞു നിന്നിരുന്ന ഈ താരം ഇപ്പോഴും മീഡിയാകളില്‍ സജീവവുമാണ്. തന്റെ സൗന്ദര്യ രഹസ്യത്തിനു പുറകിലെ ഒരു കാര്യത്തെ കുറിച്ച് ഖുശ്ബു വെളിപ്പെടുത്തുന്നു. ഒരു പായ്ക്ക്. സോപ്പിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്ന്. താന്‍ മാത്രമല്ല, തന്റെ രണ്ടു മക്കളേയും കുളിപ്പിയ്ക്കുവാനും ഇവര്‍ ഈ പായ്ക്കാണ് ഉപയോഗിയ്ക്കാറെന്നു പറയുന്നു.

 

 

  ഇത് തികച്ചും അടുക്കള ചേരുവകള്‍ ചേര്‍ത്തു തയ്യാറാക്കാവുന്ന നാച്വറലായ ഒന്നാണ്. നമുക്കും പരീക്ഷിയ്ക്കാവുന്ന ഒന്ന്. വലിയ വില കൊടുത്തു വാങ്ങേണ്ടതില്ലാത്ത ഒന്നും. ഇതില്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂ മാത്രമാണ് വിലയുള്ള ഒരു ചേരുവ. തന്റെ അമ്മ തനിക്ക് കൈ മാറി വന്ന സൗന്ദര്യ രഹസ്യങ്ങളില്‍ ഒന്നാണ് ഈ പ്രത്യേക ഫേസ്പായ്‌ക്കെന്നു ഖുശ്ബു വെളിപ്പെടുത്തുന്നു. സോപ്പിനു പകരം ഇവര്‍ ഇതാണ് ഉപയോഗിയ്ക്കാറ്.

 

 

  തൈര് നല്ലൊന്നാന്തരം മോയിസ്ചറൈസറും ബ്ലീച്ചിംഗ് ഏജന്റുമാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണകരമാണിത്.ഈ പായ്ക്കില്‍ ചേര്‍ക്കുന്നവ തൈര്, മഞ്ഞള്‍, കടലമാവ്, തേന്‍, കുങ്കുമപ്പൂ ചേര്‍ത്ത പാല്‍ എന്നിവയാണ്. ഇവയെല്ലാം തന്നെ സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതുമാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സൗന്ദര്യത്തിന് ഗുണം നല്‍കുന്നവയാണ് ഇവയെല്ലാം തന്നെ.

 

 

  തേനും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതിലെ വൈറ്റമിനുകള്‍ ചര്‍മത്തിന് പോഷകം നല്‍കുന്നവയാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍, പ്രായക്കുറവ് തോന്നിപ്പിയ്ക്കുവാന്‍ ഏറെ നല്ലതാണ് തേന്‍.കടലമാവും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. കടലമാവ് നല്ല ചര്‍മത്തിന് സഹായിക്കുന്നു. മുഖത്തിന് വരണ്ട സ്വഭാവം നല്‍കാതെ തന്നെ മുഖത്തെ അമിതമായ എണ്ണമയം നീക്കാന്‍ സഹായിക്കുന്നു.

 

 

  ചര്‍മത്തിന്റെ മൃദുത്വത്തിനും ചര്‍മത്തിലെ ചുൡവുകള്‍ അകറ്റാനും ചര്‍മത്തിന് ഇറുക്കം നല്‍കാനുമെല്ലാം ഇതേറെ നല്ലതാണ്.പാല്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മ കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കി ചര്‍മത്തിന്റെ യുവത്വം നില നിര്‍ത്തുന്നു. നല്ല ക്ലിയറായ ചര്‍മത്തിന് സഹായിക്കുന്നവയാണ് ഇതിലെ പോഷകങ്ങള്‍. കുങ്കുമപ്പൂവും ചര്‍മത്തിന് ഗുണം നല്‍കുന്ന ഒന്നു തന്നെയാണ്‌.മഞ്ഞള്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള, നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റാണ്.

 

 

  പണ്ടു കാലം മുതല്‍ തന്നെ സൗന്ദര്യ സംരക്ഷണ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. നല്ല നിറത്തിന് പൊതുവേ പറഞ്ഞു കേള്‍ക്കുന്ന ഒന്ന്. മുഖക്കുരു പോലുളള പ്രശ്‌നത്തിനും ഇതേറെ നല്ലതു തന്നെയാണ്.ലേശം കുങ്കുമപ്പൂ പാലില്‍ ഇട്ടു വയ്ക്കുക. ഈ പാലില്‍ കടലമാവ്, തേന്‍, മഞ്ഞള്‍, തൈര് തുടങ്ങിയ ചേരുവകള്‍ ചേര്‍ത്തിളക്കി പുരട്ടാം. ഇത് മുഖത്തും ദേഹത്തുമെല്ലാം ഉപയോഗിയ്ക്കാം.

 

 

  ഏതു തരം ചര്‍മമുള്ളവര്‍ക്കും ഇതേറെ നല്ലതാണ്. ചര്‍മത്തിന് നല്ല നിറം നല്‍കുന്ന, തിളക്കവും മൃദുത്വവും നല്‍കുന്ന, കറുത്ത കുത്തുകളും പാടുകളുമെല്ലാം കുറയ്ക്കുന്ന നല്ലൊന്നാന്തരം പ്രകൃതിദത്ത ലേപനമാണിത്. യാതൊരു ദോഷവും ചര്‍മത്തിനു വരുത്താത്ത ഈ വഴി നമുക്കേവര്‍ക്കും പരീക്ഷിയ്ക്കാവുന്നതുമാണ്.

 

 

  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണിത്. എങ്കിലിനി ഖുശ്ബുവിന്റെ സൗന്ദര്യ ഗുണങ്ങൾ അറിഞ്ഞ സ്‌ഥിതിക്ക്‌ നമുക്ക് അതിനി പാരീസുക്ഷിച്ച് നോക്കാം. 

Find Out More:

Related Articles: