ബാലഗോപാലിൻറെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ലായെന്ന് കെ സുരേന്ദ്രൻ!

Divya John
 ബാലഗോപാലിൻറെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ലായെന്ന് കെ സുരേന്ദ്രൻ! കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറയാൻ കാരണം സംസ്ഥാന സർക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിൻറെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം പ്രവർത്തകർ പോലും വിശ്വസിക്കില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 



   എന്നാൽ തൻറെ മുൻഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. കേന്ദ്രസർക്കാർ കുറച്ച നികുതിയുടെ ക്രഡിറ്റ് അടിച്ചെടുക്കാൻ നോക്കാതെ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.  ധൂർത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ഈ സർക്കാരിനുള്ളത്. ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാർഗം കണ്ടെത്താൻ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കിൽ ശക്തമായ ജനരോഷം സർക്കാർ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.



   എൻഡിഎ ഭരിക്കുന്ന കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ പെടുന്ന മാഹിയിൽ പെട്രോൾ വില 92.52 രൂപ. 8 കിലോമീറ്റർ മാറുമ്പോൾ പെട്രോളിന് കുറയുന്നത് 12 രൂപ. മലയാളികളെ നികുതി കൊള്ള ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കുക." എന്നാണ് മാഹിയിലെയും തലശ്ശേരിയിലും പെട്രോൾ വില പങ്കുവെച്ചുകൊണ്ട് ബിജെപി കേരള ഘടകം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. മാഹിയിലെയും കേരളത്തിലെയും പെട്രോൾ വില താരതമ്യം ചെയ്തു ബിജെപി കേരള സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തി. "മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വന്തം നാടായ തലശ്ശേരിയിലെ ഇന്നത്തെ പെട്രോൾ വില 104.4 രൂപ.   


ധൂർത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ഈ സർക്കാരിനുള്ളത്. ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാർഗം കണ്ടെത്താൻ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കിൽ ശക്തമായ ജനരോഷം സർക്കാർ നേരിടേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ ഭരിക്കുന്ന കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ പെടുന്ന മാഹിയിൽ പെട്രോൾ വില 92.52 രൂപ. 8 കിലോമീറ്റർ മാറുമ്പോൾ പെട്രോളിന് കുറയുന്നത് 12 രൂപ. മലയാളികളെ നികുതി കൊള്ള ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കുക." എന്നാണ് മാഹിയിലെയും തലശ്ശേരിയിലും പെട്രോൾ വില പങ്കുവെച്ചുകൊണ്ട് ബിജെപി കേരള ഘടകം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

Find Out More:

Related Articles: