ചാന്ദ്രയാൻ, 2 ഉം ആയിട്ടുള്ള ആശയവിനിമയം ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല

VG Amal
ചന്ദ്രയാന്‍ 2-ന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആര്‍.ഒ. മേധാവിയുടെ സ്ഥിരീകരണം. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഓര്‍ബിറ്ററിന്റെ ദൗത്യം കൃത്യമായി നടക്കുന്നുണ്ടെന്നും ഐ.എസ്.ആര്‍.ഒ. മേധാവി കെ.ശിവന്‍ ഭുവനേശ്വറില്‍ വക്തമാക്കി. ഓര്‍ബിറ്ററില്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളും നേരത്തെ നിശ്ചയിച്ചതുപ്രകാരം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചാന്ദ്രയാന്‍ 2 ദൗത്യം 98 ശതമാനം വിജയകരമാണ്. ഇനിയുള്ള മുന്‍ഗണന ഗഗന്‍യാന്‍ ദൗത്യത്തിനാണെന്നും ഐ.എസ്.ആര്‍.ഒ. മേധാവി വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.. 

Find Out More:

Related Articles: