ചാന്ദ്രയാൻ - 2 വിന്റെ ഭ്രമണപഥം മാറ്റം വിജയകരം.

VG Amal
ചന്ദ്രയാന്‍ -2 ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ.  പേടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ  വൃത്തങ്ങൾ അറിയിച്ചു. രാവിലെ 9.04 ന് തുടങ്ങിയ ഭ്രമണപഥമാറ്റം 1190 സെക്കന്‍ഡുകള്‍ക്കൊണ്ട് പൂര്‍ത്തിയായി. ഭ്രമണ പഥം മാറ്റിയതോടെ പേടകം ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദുരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററും ആയ ഭ്രമണ പഥത്തിലേക്ക് എത്തി. പേടകത്തിലുള്ള എഞ്ചിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. 

ഇന്നേക്ക് 11 ദിവസങ്ങള്‍ക്ക് ശേഷം പേടകം ചന്ദ്രനിലിറങ്ങും. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍ നിന്ന് വിക്രം എന്ന ലാന്‍ഡര്‍ വേര്‍പെടും. തുടര്‍ന്ന് ക്രമമായി ഭ്രമണപഥം താഴ്ത്തി സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. അടുത്ത ഭ്രമണപഥ മാറ്റം മറ്റന്നാൾ വൈകുന്നേരത്തോടു കൂടി നടക്കും. 

Find Out More:

Related Articles: