പ്രകൃതി ദുരന്തങ്ങൾ:അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട്

Divya John
പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കാനായി അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുമാകയാണ് കേരളത്തിൽ. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനമുള്ളത്. കൂടാതെ നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിലധികം മഴ പെയ്യാൻ സാധ്യതയുണ്ട്. ഇടുക്കി, വയനാട്, ജില്ലകളിലടക്കം കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിലും തുടരുന്നതിനിടെയാണ് പുതിയ പ്രവചനം.

  അതേസമയം കാലാവസ്ഥ നിരീക്ഷകരുടെ നിർദേശങ്ങൾ പാലിക്കാനും ഉള്ള മുന്നറിയയിപ്പും നൽകുന്നുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ നാല് ദിവസമായി ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട മറ്റു ജില്ലകളിലും ദുരന്തസാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ ഉടൻ തന്നെ ക്യാംപുകളിലേയ്ക്ക് മാറ്റണമെന്നാണ് നിര്‍ദേശം.

   രാത്രിയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യമുള്ളതിനാൽ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ നിര്‍ബന്ധപൂര്‍വം മാറ്റി താമസിപ്പിക്കണമെന്നും ദുരന്തനിവാരണ അതോരിറ്റി അറിയിച്ചു.വിവിധ ജില്ലകളിൽ അതിതീവ്രമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിര്‍ദേശം നല്‍കി. ഈ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.വിവിധ ജില്ലകളിൽ അതിതീവ്രമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി നിര്‍ദേശം നല്‍കി. 


  എന്നാൽ ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. അതേസമയം, തിരുവനന്തപുരവും കൊല്ലവും റെഡ് അലേര്‍ട്ട് ജില്ലകളും ഒഴികെയുള്ള ഏഴു ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദുരിതം വിതച്ച് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ടുള്ളത്. അതേസമയം കേരളത്തിലെ കൊറോണ കാലത്തെ ഭീതിയിലുമാണ് ജനങ്ങൾ 

Find Out More:

Related Articles: